MoviesNEWSTrending

മൺമറഞ്ഞ പ്രതിഭകൾക്ക് മേളയുടെ ആദരം

മൺ മറഞ്ഞ പത്ത് പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് (വ്യാഴം)ആദരമൊരുക്കും. വൈകിട്ട് 4:30ന് നിള തിയേറ്ററിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ചാണ് പ്രതിഭകളെ ആദരിക്കുന്നത് . കൊറിയൻ സംവിധായകനായിരുന്ന കിം കി ഡുക്ക്, അര്‍ജന്റീനിയന്‍ സംവിധായകൻ ഫെര്‍ണാണ്ടോ സോളാനസ്, ഇർഫാൻ ഖാൻ,ഷാനവാസ് നരണിപ്പുഴ ,സൗമിത്ര ചാറ്റർജി ,ഭാനു അത്തയ്യ ,സച്ചി,അനിൽ നെടുമങ്ങാട് ,ഋഷികപൂർ എന്നിവർക്കാണ് മേള ആദരമൊരുക്കുന്നത് .

തുടർന്ന് ഛായാഗ്രാഹകന്‍ കെ രാമചന്ദ്രബാബുവിനോടുള്ള ആദരമായി ജോൺ എബ്രഹാം സംവിധാനം ചെയ്ത അഗ്രഹാരത്തിൽ കഴുതൈ എന്ന ചിത്രം പ്രദർശിപ്പിക്കും. 125 ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു,ഹിന്ദി, അറബി, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close