INDIANEWS

യാത്രാവിലക്ക്; നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച്‌ പ്രവാസികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിദേശത്തേയ്ക്കും തിരിച്ചും യാത്രാവിലക്ക് പ്രഖ്യാപിച്ചതോടെ യാത്ര മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായി പ്രവാസികള്‍. യാത്രാവിലക്കിനെ തുടര്‍ന്ന് യുഎഇയില്‍ തിരിച്ചെത്താതെ ആയിരങ്ങള്‍ നാട്ടിലും കുടുങ്ങിയിട്ടുണ്ട്. പ്രതിസന്ധി എത്രകാലം നീണ്ടുനില്‍ക്കും എന്ന ആശങ്കയും ഏറെ ശക്തമാണ്. പുതിയ പ്രഖ്യാപനങ്ങളോടെ ആയിരങ്ങളാണ് നാട്ടില്‍ കുടുങ്ങിയത്. മെയ് അഞ്ചു വരെയാണ് യുഎഇയുടെ യാത്രാവിലക്ക്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിവെയ്ക്കാനാണ് സാധ്യത.

അതേസമയം നയതന്ത്ര, ആരോഗ്യ ഉഗ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസക്കാര്‍ എന്നിവര്‍ക്ക് വിലക്കില്ല. ഇന്ത്യയില്‍നിന്ന് നേരിട്ടും അല്ലാതെയുമുള്ള കാര്‍ഗോ സര്‍വീസുകള്‍ക്ക് ഇളവുണ്ട്. ഒമാന്‍, സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ യാത്രാവിലക്കും എത്രകാലം നീണ്ടുനില്‍ക്കും എന്ന കാര്യം വ്യക്തമല്ല. പ്രതിസന്ധി തുടര്‍ന്നാല്‍ പലരുടെയും ജോലിയെയും അതു ബാധിക്കും. തിരികെവരാന്‍ വൈകിയാല്‍ ജോലിക്കാര്യം പ്രശ്നമാകുമെന്ന് ചില കമ്പനികള്‍ അറിയിച്ചതായി ജീവനക്കാര്‍ പറയുന്നു. ഈ സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് പലരും ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close