
കാലിഫോര്‍ണിയ: ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച യാഹു ഈ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അറിയിച്ചു. ഉപയോക്താക്കളുടെ കുറവാണ് പ്രധാനമായും സേവനങ്ങള്‍ അവസാനിപ്പിക്കാനുള്ള കാരണം. ഷഡ്ഡൗണ് ചെയ്താല്‍ പിന്നെ ഇതില്‍ നിന്ന് മെയില്‍ ചെയ്യാനോ സേര്‍ച്ച് ചെയ്യാനോ കഴിയില്ല. മറ്റു ബിസ്നസുകളിലേക്ക് ശ്രദ്ധ തിരിയുന്നതിനാലും ഇത് ലാഭമല്ലാത്തതുകൊണ്ടും നിര്‍ത്തുകയാണ് എന്നാണ് കമ്പനി അറിയിച്ചത്. ഇതിനുമുമ്പും യാഹു നിര്‍ത്തുകയാണെന്നും മൈക്രോസോഫ്റ്റ് ഏറ്റെടുക്കാന്‍ പോകുന്നു എന്നെല്ലാമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തവണ കൃത്യമായി തിയതിയുള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് വന്നിരിക്കുന്നത്. കൂടാതെ ഇതുവരെയുള്ള സഹകരണത്തിന് ഉപയോക്താക്കള്‍ക്ക് നന്ദിയും കമ്പനി അറിയിച്ചിട്ടുണ്ട്.