NEWSWORLD

യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി കമ്പനി പി.ആര്‍.ഒ വഴി അപേക്ഷിക്കാം

അബുദാബി: യുഎ.ഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി കമ്പനി പി.ആര്‍.ഒ വഴി അപേക്ഷിക്കാം. കോവിഡിനെ തുടര്‍ന്ന് ബി.എല്‍.എസ് കേന്ദ്രത്തില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് എത്തിച്ചേരാനാവാത്ത സാഹചര്യത്തിലാണ് എംബസിയുടെ പുതിയ നടപടി.ബി.എല്‍.എസ് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും സുരക്ഷ ഉറപ്പാക്കുന്നതും കൂടി കണക്കിലെടുത്താണ് നടപടി.

തൊഴില്‍ ഉടമ, സീനിയര്‍ മാനേജ്‌മെന്റ്, സി.ഇ.ഒ, എം.ഡി മുതലായവര്‍ അധികാരപ്പെടുത്തി പി.ആര്‍.ഒ ജോലി ചെയ്യുന്നവര്‍ക്ക് അടുത്തുള്ള ബി.എല്‍.എസ് സെന്ററില്‍ കമ്പനി ജീവനക്കാരുടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.ഇതിനായി, പി.ആര്‍.ഒ ആണെന്നു വ്യക്തമാക്കുന്ന യോഗ്യത പത്രങ്ങളോ തിരിച്ചറിയല്‍ കാര്‍ഡോ പ്രമാണങ്ങളോ അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ കാണിക്കണം.പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ രേഖകളും ആവശ്യമായ ഫീസ് പണമായും ബി.എല്‍.എസ് കേന്ദ്രത്തിലെ കൗണ്ടറില്‍ അടക്കണം. പുതിയതും റദ്ദാക്കിയ പഴയ പാസ്‌പോര്‍ട്ടുകളും വ്യക്തിപരമായി അപേക്ഷകനോ പി.ആര്‍.ഒക്കോ ശേഖരിക്കുന്നതിനുള്ള ഓപ്ഷനും അപേക്ഷയില്‍ തിരഞ്ഞെടുക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close