NEWSTop NewsWORLD

യുഎഇയില്‍ വീണ്ടും പ്രവേശന വിലക്ക്; ഇത്തവണ ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങൾക്ക്

ദുബൈ: യുഎഇയില്‍ വീണ്ടും പ്രവേശന വിലക്ക് ഇത്തവണ ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് യുഎഇ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടയില്‍ സന്ദര്‍ശിച്ചവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. ജൂലൈ 11 മുതല്‍ വിലക്ക് നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്തോനേഷ്യ, അഫ്ഗാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് നിയമത്തില്‍ ഇളവുണ്ട്. ജൂലൈ 15മുതല്‍ ചില ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നുമുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികള്‍ 21വരെ യാത്രയുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യു.എ.ഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസയുള്ളവര്‍, ഔദ്യേഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നവര്‍, മുന്‍കൂര്‍ അനുമതി വാങ്ങിയ ബിസിനസുകാര്‍, സുപ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ഇളവുള്ളത്. ഇവര്‍ക്ക് 48 മണിക്കൂറിനിടയിലെ നെഗറ്റീവ് പി.സി.ആര്‍ ഫലവും മറ്റു കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാല്‍ യാത്ര ചെയ്യനാവും.

ഇന്ത്യയടക്കമുള്ള നേരത്തെ പട്ടികയിലുള്ള രാജ്യങ്ങള്‍ യാത്ര വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് കൂടുതല്‍ രാജ്യങ്ങളെ യാത്ര വിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനതോത് വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ജൂലൈ 21ഓടെ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാരായ പ്രവാസികള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close