NEWSWORLD

യുഎഇയില്‍ 1,969 പേര്‍ക്ക് കൊവിഡ് ബാധസ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം; ഇന്ന് രണ്ട് മരണം

അബുദാബി: യുഎഇയില്‍ 1,969 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,946 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.പുതിയതായി നടത്തിയ 2,17,849 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,97,986 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,77,234 പേര്‍ രോഗമുക്തരാവുകയും 1,726 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,026 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close