KERALANEWS

യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

തിരുവന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാനിയായ യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യയില്‍ നിന്നും കടന്നതായി റിപ്പോര്‍ട്ട്. ഞായാറാഴ്ച തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയില്‍ പോയിരുന്നു. അവിടെ നിന്നും രണ്ടു ദിവസം മുമ്പാണ് യുഎയിലേക്ക് കടന്നത്.
അറ്റാഷെയുടേ പേരില്‍ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. എന്‍ഐഎ കോടതിയില്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അറ്റാഷെയില്‍ നിന്ന് അറിയാനിരിക്കെയാണ് ഇയാള്‍ യുഎഇ യിലേക്ക് പോയത്. കള്ളക്കടത്തുകേസ് വെളിച്ചത്തു വന്നപ്പോള്‍ തന്നെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നു യു.എ.ഇ അറിയിച്ചിരുന്നു.
സമാന്തരമായ അന്വേഷണം നടത്തുമെന്നും പറഞ്ഞിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള കത്തു നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രതികള്‍ക്കൊപ്പമിരുത്തി ഇയാളെ ചോദ്യം ചെയ്യാന്‍ അനുമതിയും വാങ്ങിയിരുന്നു. വിമാനത്താവളങ്ങളിലെല്ലാം കനത്ത സുരക്ഷ നിലനില്‍ക്കുമ്പോള്‍ തന്നെ അറ്റാഷെ രാജ്യം കടന്നതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ സഹായമുണ്ടായിട്ടുണ്ട്് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Tags
Show More

Related Articles

Back to top button
Close