വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ ചര്‍ച്ച സെപ്റ്റംബര്‍ 29 ന് ഒഹായോയിലെ ക്ലീവ്ലാന്‍ഡില്‍ നടക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌സ് കമ്മീഷന്‍ (സിപിഡി) തിങ്കളാഴ്ച പറഞ്ഞു.”ആദ്യത്തെ ചര്‍ച്ചക്ക് കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയും ക്ലീവ്ലാന്‍ഡ് ക്ലിനിക്കും ചേര്‍ന്ന് ആതിഥേയത്വം വഹിക്കും. ക്ലീവ്ലാന്‍ഡിലെ ആരോഗ്യ വിദ്യാഭ്യാസ കാമ്പസിലാണ് ഇത് നടത്തുന്നത്. ” എന്ന് കമ്മീഷന്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നവംബര്‍ 3 ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് ചലഞ്ചറും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബിഡനെയാണ് നേരിടുന്നത്.
ട്രംപും ബിഡനും തമ്മിലുള്ള രണ്ടാമത്തെ ചര്‍ച്ച ഒക്ടോബര്‍ 15 ന് ഫ്‌ലോറിഡയിലെ മിയാമിയിലുള്ള അഡ്രിയാന്‍ ആര്‍ഷ് സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ നടക്കും. മൂന്നാമത്തേത് ഒക്ടോബര്‍ 22 ന് ടെന്നസിയിലെ നാഷ്വില്ലിലെ ബെല്‍മോണ്ട് സര്‍വകലാശാലയിലും ആയിരിക്കുമെന്ന്് സിപിഡി അറിയിച്ചു.
എല്ലാ സംവാദങ്ങളും 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. പരസ്യങ്ങളില്ലാതെ രാത്രി 9 മുതല്‍ 10:30 വരെ വൈറ്റ് ഹൗസ് പൂള്‍ നെറ്റ്വര്‍ക്കുകള്‍ തത്സമയം പ്രക്ഷേപണം ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഡൊണാള്‍ഡ് ട്രംപും ജോ ബിഡനും തമ്മിലുള്ള ആദ്യ ചര്‍ച്ച സെപ്റ്റംബര്‍ 29 ന്
