
ലണ്ടന്‍: യുകെയിലെ കോവിഡ് കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. രാജ്യത്തെ ആറാമത്തെ മരണവും ഇന്നലെ രേഖപ്പെടൂത്തി. യുകെയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം ചൊവ്വാഴ്ച വൈകുന്നേരത്തോടെ 382 ആയി. തിങ്കളാഴ്ചത്തെ കണക്കില്‍ നിന്ന് 61 എണ്ണമാണ് 24 മണിക്കൂറിനുള്ളില്‍ കൂടിയത്. 80 വയസ്സുള്ള വയോധികന് കൂടി മരണമടഞ്ഞതോടെ വൈറസ് ബാധിച്ച് യുകെയില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായും ഉയര്‍ന്നു. എണ്‍പതുകാരനായ മനോഹര്‍ കൃഷ്ണ പ്രഭുവാണ് മരിച്ചത്. വാട്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ബ്രിട്ടനില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് മനോഹര്‍. അദ്ദേഹവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് മനോഹര്‍. അദ്ദേഹത്തിന്റെ മകന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പത്ത് ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങളുമായി അദ്ദേഹം ആശുപത്രിയില്‍ പോയത്.തന്റെ മകനെ കാണാന്‍ വീട്ടില്‍ വന്ന ഒരു ഇറ്റാലിയന്‍ വ്യക്തിയില്‍ നിന്നാണ് മനോഹറിന് വൈറസ് ബാധിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. ആ ഇറ്റാലിയന്‍ യുവാവ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൃഷ്ണ ഭക്തനായ മനോഹര്‍ വാട്ഫോര്‍ഡിലെ ഭക്തിവേദാന്ത മാനോഹര്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.
ജിപി സര്‍ജറികളില്‍ ഡോക്ടറുമായുള്ള കൂടിക്കാഴ്ചകള്‍ കഴിവതും ഒഴിവാക്കാനും ആളുകളോട് ആവശ്യപ്പെട്ടു. അടിയന്തര കേസുകളാണേങ്കില് ആശുപത്രികളിലെ എമര്‍ജന്‍സി യൂണിറ്റുകളില്‍ എത്തണം. രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം ഈവിധത്തില്‍ കൂടിയാല്‍, ജിപി സര്‍ജറികളിലെ പതിവ് കൂടിക്കാഴ്ചകള്‍ നിര്‍ത്തേണ്ടിവരുമെന്ന് ജിപികള്‍ മുന്നറിയിപ്പ് നല്കുന്നു. കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ഏകദേശം കൈവിട്ടുപോയതുപോലെയാണ് ആരോഗ്യവകുപ്പിലെ ഉന്നതരുടെ പ്രതികരണം. അടുത്ത 10 മുതല്‍ 41 ദിവസത്തിനുള്ളില്‍ യുകെയില്‍ കൊറോണ പിടികൂടുന്ന പുതിയ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ഡോ. ജെന്നി ഹാരിസ് പറഞ്ഞു. വ്യാപനം കൂടുന്ന സമയത്ത് ഇന്‍ഫ്ളുവന്‍സ പോലുള്ള ലക്ഷണങ്ങളുള്ളവരോട് സ്വയം ഐസൊലേഷനില്‍ കഴിയുവാന്‍ നിര്‍ദ്ദേശിക്കും. നേരിട്ട് ജിപി സര്‍ജറികളിലേക്ക് പോകുന്നതിനുപകരം, ക്ലിനിക്കലിലും പ്രായോഗികമായും സാധ്യമാകുന്നിടത്തെല്ലാം ആളുകള്‍ ഫോണുകളിലൂടെയും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും ജിപി നിയമനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു .