TrendingWORLD

യുകെയില്‍ ജോലിയും അവസരങ്ങളും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ ലൈംഗിക തൊഴിലിലേക്ക് നീങ്ങുന്നു

ലണ്ടന്‍: സാമ്പത്തിക മേഖലയില്‍ ഉണ്ടായ തകര്‍ച്ച മൂലം മാതാപിതാക്കളുടെ സഹായം കുറഞ്ഞതും ജോലി നഷ്ടപ്പെടുകയോ, ജോലിസമയം കുറയുകയോ ചെയ്തിട്ടും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് സഹായം ലഭിക്കാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍, വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും നിത്യവൃത്തിക്കായി ലൈംഗികത്തൊഴിലില്‍ അഭയം കണ്ടെത്തുന്നു. കൊറോണയെ തുടര്‍ന്ന് സെക്‌സ് വര്‍ക്കിന് ഇറങ്ങിത്തിരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി പേരാണ് ഈ വര്‍ഷം ഈ മേഖലയിലേക്ക് തിരിഞ്ഞത്. പട്ടിണി ആകും എന്ന് ഉറപ്പായതോടെ 10% വിദ്യാര്‍ത്ഥികള്‍ അഡല്‍റ്റ് ജോലികള്‍, അഥവാ ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞു. നിത്യവൃത്തിക്ക് ഉള്ള ചെലവിനായി മറ്റെവിടെ പോകും എന്ന ധാരണ ഇല്ലാത്തതിനാല്‍ ആണ് ഈ വഴി തെരഞ്ഞെടുത്തതെന്ന് ഏഴ് ശതമാനം വിദ്യാര്‍ഥികളും സമ്മതിക്കുന്നു. റോസ് എന്ന സാങ്കല്പിക നാമത്തിലുള്ള പെണ്‍കുട്ടി വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞത് കൊറോണയെ തുടര്‍ന്ന് അവള്‍ ജോലിചെയ്തിരുന്ന റസ്റ്റോറന്റ് അടച്ചുപൂട്ടിയതിനാലാണ്.

ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്തിരുന്ന പല സ്ഥാപനങ്ങളും ലോക് ഡൗണിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നതിനാല്‍ സാമ്പത്തിക സുസ്ഥിരത ഇല്ലാത്ത പല വിദ്യാര്‍ഥികളും ഇത്തരം തൊഴിലിലേക്ക് തിരിഞ്ഞു. റോസ് ഇപ്പോള്‍ ഇതിനുവേണ്ടിയുള്ള വെബ്‌സൈറ്റിലൂടെയാണ് തൊഴിലെടുക്കുന്നത്, സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമുള്ള വെബ്‌സൈറ്റിലെ ജോലി അവള്‍ക്ക് കൂടുതല്‍ എളുപ്പമുള്ളതും സുരക്ഷിതവുമാണെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഗ്രാജുവേഷന്‍ പോലും നേടിയിട്ടില്ലാത്ത പല വിദ്യാര്‍ത്ഥികളും മോഡലിംഗ് പോലെയാണ് ഈ രംഗത്തെ തൊഴിലിനെ കാണുന്നത്. സാമ്പത്തികമായി ഏറ്റവുമധികം ബുദ്ധിമുട്ടുമ്പോള്‍ ഇതിനേക്കാള്‍ എളുപ്പമുള്ള ജോലി വേറെ ഇല്ലെന്നു പലരും സമ്മതിക്കുന്നു. തന്റെ ബോയ്ഫ്രണ്ടിന് താന്‍ ഈ ജോലിയാണ് ചെയ്യുന്നതെന്ന് അറിയാമെന്നും എതിര്‍പ്പില്ലെന്നും 20 വയസ്സുകാരി കൂട്ടിച്ചേര്‍ത്തു’.

ഈ തൊഴിലിലും നമ്മള്‍ വെക്കുന്നതാണ് നമ്മുടെ അതിരുകള്‍, ഇതിനെ വെറും ജോലി മാത്രമായി കണ്ടാല്‍ കുഴപ്പമില്ല. ആസ്വദിക്കത്തക്ക ഒന്നാണിതെന്ന് പല വിദ്യാര്‍ഥികളും അഭിപ്രായപ്പെടുന്നു. ബന്ധുക്കളുടെയോ മാതാപിതാക്കളുടെയോ ഭാഗത്തുനിന്നും യാതൊരുവിധ സാമ്പത്തിക സഹായവും ലഭിക്കാത്ത കുട്ടികളാണ് ഇങ്ങനെ ഒരു തൊഴില്‍ തെരഞ്ഞെടുക്കുന്നത്. ഈ മേഖലയില്‍ 77 ശതമാനം പേര്‍ പെണ്‍കുട്ടികളും 22 ശതമാനം പേര്‍ ആണ്‍കുട്ടികളുമാണ്. വരുംവര്‍ഷങ്ങളിലും ലൈംഗിക തൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും എന്ന് സേവ് ദ സ്റ്റുഡന്റ് സംഘടനയിലെ ടോം അലിങ് പറയുന്നു. ഒരു ജോലിയെയും താറടിച്ചു കാണിക്കുന്നില്ലെന്നും, പക്ഷേ നിസ്സഹായത മൂലം ഇങ്ങനെ ഇറങ്ങിത്തിരിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികളെ സംരക്ഷിക്കേണ്ടത് ഗവണ്‍മെന്റിന്റെയും സമൂഹത്തിന്റെയും കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്സീക്ക ഹൈര്‍ ഗ്രിഫിന്‍ എന്ന പെണ്‍കുട്ടി സ്റ്റുഡന്റ് സെക്‌സ് വര്‍ക്കര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കാനും, ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാനുമാണ് സംഘടനയുടെ താത്പര്യം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമ്മ്യൂണിറ്റി സപ്പോര്‍ട്ടിനൊപ്പം ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ലഭ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close