യുകെയില്‍ മരിക്കുന്നവരില്‍ അധികവും ഏഷ്യന്‍, ആഫ്രിക്കന്‍ വംശജര്‍

ലണ്ടന്‍: യുകെയിലെ മലയാളികളടങ്ങുന്ന കുടിയേറ്റ സമൂഹം കൊറോണക്കെതിരെ കൂടുതല്‍ കരുതലെടുത്തില്ലെങ്കില്‍ വലിയ അപകടം ഉണ്ടാകുമെന്നു മുന്നറിയിപ്പ്. കാരണം ഇതുവരെയുള്ള കൊറോണ മരണങ്ങളും രോഗികളുടെ എണ്ണവും കണക്കിലെടുത്താല്‍ മൂന്നിലൊന്നും ഏഷ്യന്‍ -ആഫ്രിക്കക്കാരാണ്. എന്‍എച്ച്എസ് ആണ് കൊറോണ ഏറ്റവും ബാധിച്ചിരിക്കുന്നത് രാജ്യത്തെ ബ്ലാക്ക് ആന്‍ഡ് എത്നിക് മൈനോറിറ്റി (ബിഎംഇ) വിഭാഗങ്ങളില്പ്പെട്ടവരയൊണെന്നു വെളിപ്പെടുത്തിയത്. മരണനിരക്കും താരതമ്യേന ഇവരിലാണ് കൂടുതലുളളതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ യുകെയിലെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ ഈ കൊറോണ കാലത്ത് കടുത്ത ജാഗ്രത പാലിക്കണം.ബിഎംഇ വിഭാഗത്തില്‍ പെട്ടവര്‍ രാജ്യത്തെ ജനസംഖ്യയുടെ വെറും 13 ശതമാനം മാത്രമേ വരുന്നുള്ളുവെങ്കിലും യുകെയിലെ കോവിഡ്-19 പിടിപെട്ടവരില്‍ മൂന്നിലൊന്നും മലയാളികള്‍ അടക്കമുള്ള ഈ കാറ്റഗറിയിലുള്ളവരാണെന്നാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യം. കൊറോണ ബാധ, കൊറോണ മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത് ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററാണ്.യുകെയില്‍ ഈ കൊലയാളി വൈറസ് പിടിപെട്ടിരിക്കുന്നവരില്‍ 14 ശതമാനം പേര് ഏഷ്യക്കാരും 14 ശതമാനം പേര് ബ്ലാക്ക് വിഭാഗത്തില്‍ പെട്ടവരും ഏഴ് ശതമാനം പേര് സ്വയം ‘ അതര്‍’ കാറ്റഗറിയിലുള്പ്പെടുന്നവരുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു.
രാജ്യത്ത് ഇത്രയും ദിവസങ്ങള്‍ക്കിടെ സംഭവിച്ച കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടവരില്‍ 2249 പേര് വെള്ളക്കാരല്ല. എത്നിക് മൈനോറിറ്റി കാറ്റഗറിയിലുള്ളവര്‍ പൊതുവെ പാവപ്പെട്ടവരാണ്. ഇക്കാരണത്താല്‍ ഇത്തരക്കാരെ കോവിഡ്-19 പിടിപെടുന്നതിനുള്ള കാരണങ്ങളേറെയാണ്. കൂടാതെ ഇവരില്‍ പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യശീലങ്ങളേറെയാണ്. ഇതുകൊണ്ടൊക്കെ ഇവരുടെ പ്രതിരോധ ശേഷി വല്ലാതെ കുറയുകയും കോവിഡ്-19 പോലുള്ള വ്യാധികള്‍ക്ക് എളുപ്പം അടിപ്പെടുമെന്നും എന്‍എച്ച്എസ് കണക്കുകള്‍ എടുത്ത്കാട്ടുന്നു. ഇത്തരത്തില്‍ ലഹരിക്കടിപ്പെടുന്നതിനാല് ഇവര്‍ക്ക് അര്‍ബുദം, ഹൃദയരോഗങ്ങള്‍, ശ്വാസകോശ അസുഖങ്ങള്‍ തുടങ്ങിയവ പിടിപെടാന്‍ സാധ്യതയേറെയാണെന്നും ഇത്തരം രോഗമുളളവര്‍ക്ക് കൊറോണ വന്നാല്‍ മരണം സംഭവിക്കുന്നതിനുള്ള സാധ്യതയേറെയുമാണ്. യുകെയിലെ ബിഎംഇ വിഭാഗത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗം പേരും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനമാണ് മുഖ്യമായും സഞ്ചാരത്തിനുപയോഗിക്കുന്നത്.