MoviesTrending

യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്ക് നേരെ സ്ത്രീകളുടെ കരി ഓയില്‍ പ്രതിഷേധവും മര്‍ദനവും. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ ഡോ. വിജയ് പി നായര്‍ എന്നയാളെ കയ്യേറ്റം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം സ്ത്രീകളെയും ഫെമിനിസ്റ്റുകളെയും അധിക്ഷേപിക്കുന്നു എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.ഇയാളുടെ യൂട്യൂബ് ചാനല്‍ ഡിലിറ്റ് ചെയ്യിപ്പിച്ച് മാപ്പ് പറയപ്പിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്. ഇയാളുടെ ലാപ്പ് ടോപ്പും മൊബൈല്‍ ഫോണും പൊലീസിനെ ഏല്‍പ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

കേരളത്തിലെ ഫെമിനിസ്റ്റുകളെന്ന് അടച്ചാക്ഷേപിച്ച് സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് ഡോ.വിജയ് പി.നായര്‍ എന്നയാള്‍ തന്റെ യൂട്യൂബ് ചാനലില്‍ ഇട്ട ലക്ഷക്കണക്കിനാളുകള്‍ കണ്ട വീഡിയോ മാധ്യമമര്യാദയുടെ പേരില്‍ മീഡിയമംഗളം ഷെയര്‍ ചെയ്യാതിരിക്കുകയാണ്. ലോകസ്ത്രീത്വത്തോടു തന്നെ ഗുരുതരമായ തെറ്റായി തീര്‍ന്നേക്കാവുന്ന തീര്‍ത്തും അപക്വവും സ്ത്രീവിരുദ്ധവുമായ വീഡിയോ പങ്കുവയ്ക്കുക എന്നതു തന്നെ സാമൂഹികവിരുദ്ധമായേക്കുമെന്ന ഞങ്ങളുടെ ഉത്തമബോധ്യത്തില്‍ ഊന്നി നിന്നുകൊണ്ട് പ്രസ്തുത വീഡിയോ ഞങ്ങള്‍ മനഃപൂര്‍വം ഈ വാര്‍ത്തയ്ക്കൊപ്പമോ അല്ലാതെയോ സൈറ്റിലുള്‍പ്പെടുത്താതെ ഒഴിവാക്കുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close