Breaking NewsKERALANEWS

യുഡിഎഫിലേക്കെന്ന് വ്യക്തമാക്കി മാണി സി കാപ്പന്‍

എന്‍സിപി യുഡിഎഫിലേക്കെന്ന് വ്യക്തമാക്കി മാണി സി കാപ്പന്‍,. എന്‍സിപി യുഡിഎഫിന്റെ ഘടക കക്ഷിയാവുകയാണ്.രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വേദിയിൽ താൻ ഉണ്ടാകുമെന്നും പരോക്ഷമായി കാപ്പൻ സൂചിപ്പിച്ചു.

അഭ്യൂഹങ്ങൾക്ക് വിട നൽകി നിർണായക തീരുമാനം ഒടുവിൽ മാണി സി കാപ്പൻ പരസ്യമായി പ്രഖ്യാപിച്ചു. ദേശീയ നേതൃത്വവുമായുള്ള ചർച്ചകൾക്ക് മുൻപ് തന്നെ പിന്നോട്ടില്ല എന്ന് കൂടി പറഞ്ഞു വെക്കുകയാണ് കാപ്പൻ.ഇടത് മുന്നണി വിടുന്നതിൽ തീരുമാനമെടുക്കാൻ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടെലിനെ ശരദ് പവാർ ചുമതലപ്പെടുത്തി. ഒറ്റക്കെട്ടായി ഇടത് മുന്നണി വിടുന്നതിൽ തർക്കം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി എ. കെ ശശീന്ദ്രന്റെ അഭിപ്രായം കൂടി തേടാൻ ദേശീയ അധ്യക്ഷൻ ശരദ് പവാർ തീരുമാനിച്ചതെന്നാണ്.

മുന്നണി വിടരുതെന്ന നിലപാടിൽ നിൽക്കുന്ന ശശീന്ദ്രൻ നേതൃത്വത്തിൽ സമ്മർദ്ദം ശക്തമാക്കുന്നുണ്ട്.എല്‍.ഡി.എഫില്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍. ശശീന്ദ്രന്‍ വിഭാഗം കാപ്പന്‍ വിഭാഗം എന്ന രണ്ടു ചേരികള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ശശീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close