KERALA

യുഡിഎഫ് നേതൃയോഗങ്ങള്‍ക്ക് മാറ്റം

 തിരുവനന്തപുരം – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച ജില്ലാ യു.ഡി.എഫ് നേതൃയോഗങ്ങള്‍ക്ക് മാറ്റം. തിരുവനന്തപുരം ജില്ലാ യു.ഡി.എഫ്. യോഗം ഇന്ന് (7.11.2020) ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഡി.സി.സി. ഓഫീസിലും, 8 -ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ യു.ഡി.എഫ്. യോഗം തൊടുപുഴയിലും,  വൈകുന്നേരം 3 മണിക്ക് കോട്ടയം ജില്ലാ യു.ഡി.എഫ്. യോഗം കോട്ടയം ഡി.സി.സി. ഓഫീസിലും  നടക്കും.

 8 -ാം തീയതി തന്നെ രാവിലെ 10 മണിക്ക് കൊല്ലം ജില്ലാ യു.ഡി.എഫ്. യോഗവും, 2 മണിക്ക് പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. യോഗവും 4 മണിക്ക് ആലപ്പുഴ ജില്ലാ യു.ഡി.എഫ് യോഗവും അതത് ഡി.സി.സി. ഓഫീസില്‍ വച്ചുചേരും. നേരത്തെ തീയതി പ്രഖ്യാപിച്ച എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ജില്ലാ യു.ഡി.എഫ് നേതൃയോഗങ്ങള്‍ മാറ്റിവെച്ചതായും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close