KERALANEWSTop News

യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാക്കി, വിമര്‍ശനവുമായി സത്യദീപം എഡിറ്റോറിയല്‍

കൊച്ചി:യുഡിഎഫിനെതിരെ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖമാസിക സത്യദീപം എഡിറ്റോറിയല്‍.നാട്ടങ്കത്തിന്റെ നാനാര്‍ത്ഥങ്ങള്‍ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സാഹചര്യങ്ങള്‍ വോട്ടാക്കുന്നതില്‍ യുഡിഎഫിന് സമാനതകളില്ലാത്ത വീഴ്ച സംഭവിച്ചു.എല്‍ഡിഎഫ് മികച്ച വിജയം നേടുകയും യുഡിഎഫ് ദയനീയമായി തകരുകയും, ബിജെപിയുടെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയുകയും ചെയ്ത തെരഞ്ഞെടുപ്പ് ഫലത്തിന് കാരണം അപ്രതീക്ഷിതമായ രാഷ്ട്രീയ അടിയൊഴുക്കുകളും സര്‍ക്കാര്‍ അനുകൂല വികാരവുമായിരുന്നു.

കോവിഡ് പ്രതിരോധ നടപടികളിലൂടെയും, ഭക്ഷ്യകിറ്റ്-ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിലൂടെയും, കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന പ്രതീതി, ജനമദ്ധ്യേ നിരന്തരം നിലനിര്‍ത്താന്‍, പതിവ് വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം, ജോസ് കെ. മാണി പക്ഷത്തിന്റെ നിലപാടു മാറ്റത്തിലൂടെ മാത്രം സംഭവിച്ചല്ലെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിലൂടെ, കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാക്കിയെന്നും, മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.സ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണത്തെ ശരിവെയ്ക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close