NEWSWORLD

യുദ്ധം തുടരുന്നു, അഞ്ഞൂറിലധികം സൈനീകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


യെരവാന്‍: അര്‍മീനിയയും അസര്‍ബൈജാനും തമ്മിലെ സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക്. ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ തിങ്കളാഴ്ചയും തുടര്‍ന്നതോടെ ഇരു ഭാഗത്തുമായി വന്‍ ആള്‍നാശമുണ്ടായി. 550ലധികം അര്‍മീനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം വാര്‍ത്ത ഏജന്‍സിയെ അറിയിച്ചു. ഈ വിവരം നിഷേധിച്ച അര്‍മീനിയന്‍ പ്രതിരോധ മന്ത്രാലയം 200ലേറെ പേര്‍ക്ക് പരിക്കേറ്റതായി വ്യക്തമാക്കി. നഗോര്‍ണോ-കരോബാക് പ്രദേശത്തെ നിയന്ത്രിക്കുന്ന 31 സൈനികര്‍ കൊല്ലപ്പെട്ടതായി പ്രദേശത്തെ സ്വതന്ത്ര ഭരണകൂടം അറിയിച്ചു. ആറു സിവിലിയന്മാര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.അര്‍മീനിയന്‍ സൈന്യം തര്‍താര്‍ പട്ടണത്തിലേക്ക് ഷെല്ലാക്രമണം നടത്തിയതാണ് തിങ്കളാഴ്ചത്തെ സംഘര്‍ഷത്തിന് കാരണമെന്ന് അസര്‍ബൈജാന്‍ ആരോപിച്ചു. ഞായറാഴ്ച രാത്രി മുഴുവന്‍ അസര്‍ബൈജാന്‍ ആക്രമണം തുടര്‍ന്നതായും തിങ്കളാഴ്ച രാവിലെ രൂക്ഷമാക്കുകയായിരുന്നുവെന്നും അര്‍മീനിയന്‍ ഉദ്യോഗസ്ഥരും വ്യക്തമാക്കി. തുര്‍ക്കി സിറിയയില്‍നിന്ന് 4000 സൈനികരെ അസര്‍ബൈജാന്റെ സഹായത്തിനായി എത്തിച്ചതായി അര്‍മീനിയ ആരോപിച്ചു. അസര്‍ബൈജാന്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ ഐക്യരാഷ്ട്രസഭയും അമേരിക്ക, റഷ്യ, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും സമാധാനശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.നഗോര്‍ണോ-കരോബാക് പ്രദേശമാണ് ഇരു രാജ്യങ്ങളും തമ്മിലെ സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം.സോവിയറ്റ് ശിഥിലീകരണത്തിന് തുടക്കംകുറിച്ച 1988 മുതല്‍ സംഘര്‍ഷം ആരംഭിക്കുകയും അര്‍മീനിയയും അസര്‍ബൈജാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായതോടെ യുദ്ധത്തിലേക്ക് എത്തുകയും ചെയ്തു. 1994ല്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയെങ്കിലും ഇടക്കിടെ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. 4400 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള നഗോര്‍ണോ-കരോബാക് അസര്‍ബൈജാന് ഉള്ളിലാണ് നിലകൊള്ളുന്നതെങ്കിലും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close