INDIANEWSTrending

യുപിയില്‍ പിടിയിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ യുപി പോലീസിന്റെ പരിശോധന

കൊച്ചി: യുപിയില്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പന്തളത്തെയും കോഴിക്കോടെയും വീടുകളില്‍ യുപി പോലീസിന്റെ പരിശോധന. കഴിഞ്ഞയാഴ്ച യുപി പോലീസ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റു ചെയ്ത പന്തളം സ്വദേശി അന്‍സാര്‍ ബദറുദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരുടെ വീടുകളിലാണ് തെളിവു ശേഖരണത്തിനായി റെയ്ഡ് നടക്കുന്നത്. ബസന്ത് പഞ്ചമി ദിനത്തില്‍ നേതാക്കളെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് സ്‌ഫോടനം നടത്തുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്നാണ് യുപി പോലീസ് പറയുന്നത്. കേരള പോലീസിനെ അറിയിച്ച് അവരുടെ സഹായത്തോടെയാണ് പരിശോധനകള്‍. അന്വേഷണ സംഘം ഇന്നലെ അന്‍സാറിന്റെ പന്തളം ചെരിക്കലിലുള്ള വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ഇന്ന് കോഴിക്കോടുള്ള ഫിറോസ് ഖാന്റെ വീട്ടിലും പരിശോധന നടത്തി. കഴിഞ്ഞ 16ന് രാത്രി എട്ടരയോടെയാണ് ഇരുവരെയും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റു ചെയ്തതെന്ന് യുപി പൊലീസ് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close