
ലക്നൗ: ഹാത്രസിനും ബല്റാംപൂറിനും ല്ഖനൗയ്ക്കും പിന്നാലെ യുപി മീററ്റിലും ബലാത്സംഗം. പതിനഞ്ചുകാരിയെ മയക്കുമരുന്ന് നല്കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേരെ മീററ്റ് സിവില്‍ ലൈന്‍സ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് എഎസ്പി സൂരജ് റോയ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹാത്രസ് സംഭവത്തിന് പിന്നാലെ യുപി ബല്‍റാംപൂരിലും തലസ്ഥാനമായ ല്കനൗവിലും കാണ്‍പൂരിലും ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബല്‍റാംപൂരില്‍ ബലാത്സംഗത്തിനിരയായി മാരക പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. കാണ്‍പൂര്‍ ദേഹോത്തില് നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്ന് വിമര്‍ശനമുണ്ട്.