KERALANEWS

യുവജനക്ഷേമ ബോര്‍ഡിന്റെ സ്റ്റുഡിയോയും ഓണ്‍ലൈന്‍ ക്ലാസ്‌റുമും മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കൊവിഡ് കാലത്തെ സെമിനാറുകള്‍ക്കും പരിശീലന പരിപാടികള്‍ക്കുമായി സ്റ്റുഡിയോയും ഓണ്‍ലൈന്‍ ക്ലാസ് റൂമും സജ്ജീകരിച്ച് യുവജന ക്ഷേമബോര്‍ഡ്. യുവജനക്ഷേമ ബോര്‍ഡിന്റെ കുടപ്പനക്കുന്നിലുള്ള ആസ്ഥാനമന്ദിരത്തിലാണു ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഡിജിറ്റല്‍ സ്റ്റുഡിയോയും ഓണ്‍ലൈന്‍ ക്ലാസ് റൂമും പ്രവര്‍ത്തനം ആരംഭിച്ചത്.
കൊവിഡ് പോലുള്ള മഹാമാരികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്ന മാര്‍ഗങ്ങളിലൊന്നായ സാമൂഹിക അകലം പാലിക്കുക എന്നതിന്റെ സാഹചര്യത്തിലാണ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത്. ബോര്‍ഡ് നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പദ്ധതികള്‍, സെമിനാറുകള്‍, പരീക്ഷാ പരിശീലന പദ്ധതികള്‍, വോളന്ററി ട്രെയിനിംഗ് പ്രോഗ്രാമുകള്‍, തുടങ്ങി ലൈവ് പ്രസന്റേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും പരിപാടികളും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ഇനി നടത്താം.

സ്റ്റുഡിയോയുടെയും ഓണ്‍ലൈന്‍ ക്ലാസ്‌റൂമിന്റെയും ഉദ്ഘാടനം യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. ബോര്‍ഡ് അംഗം സന്തോഷ് കാല, മെമ്പര്‍ സ്ഥെകട്ടറി പ്രസന്നകുമാര്‍. വി.ഡി എന്നിവര്‍ പങ്കെടുത്തു. നേരത്തേ യുവജനക്ഷേമ ബോര്‍ഡ് കെ.എ.എസ് പരീക്ഷയുടെ പ്രാഥമികതല പരിശീലനങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. സര്‍ക്കാരിന്റെ നിയ്രന്തണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലെ വെര്‍ച്ച്വല്‍ ക്ലാസ് റൂമുകളെയും അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളേയും ഉപയോഗപ്പെടുത്തിയാണ് ഈ പരിശീലന പരിപാടി നടത്തിയിരുന്നത്. സ്റ്റുഡിയോ സംവിധാനം നിലവില്‍ വന്നതോടെ ഇത്തരം ക്ലാസ്സുകള്‍ എല്ലാംതന്നെ ഈ സ്റ്റുഡിയോ വഴി നടത്തും. ബോര്‍ഡിന് THE WINDOW എന്ന പേരില്‍ ഒരു യൂ ട്യൂബ് ചാനല്‍ നിലവിലുണ്ട്. അതുവഴി ഉത്തരം ക്ലാസുകള്‍ യുവജനങ്ങളിലേക്ക് എത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close