INDIA

യുവജന സംഘടനകള്‍ എന്‍ഐഎ അന്വേഷണ പരിധിയില്‍

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ എന്‍ഐഎ അന്വേഷണ പരിധിയില്‍. അല്‍ഖ്വയ്ദ ഭീകരര്‍ ചില വിദ്യാര്‍ത്ഥി യുവജന സംഘടനകളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം.കൊച്ചി നഗരത്തില്‍ നടന്ന ചില അക്രമാസക്തമായ സമരങ്ങളുടെ ആസൂത്രണത്തില്‍ പങ്കെടുത്തിരുന്നെന്ന് മൊഷറഫ് ഹുസൈന്‍ വെളിപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ അറസ്റ്റിലായ മൊഷറഫ് ഹുസൈനനില്‍ നിന്നും ഇക്കാര്യത്തില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ അന്വേഷണം. ചില വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ക്ക് ഭീകര ബന്ധം ഉണ്ടെന്ന വിവരം എന്‍ഐഎ പരിശോധിക്കുകയാണ്. സാമ്പത്തിക സഹായം അടക്കം ഇത്തരം വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ലഭിച്ചിരുന്നെന്നും മൊഷറഫ് ഹുസൈന്‍ പറയുന്നു.അറ്‌ലൃശേലൊലിജേീംലൃലറ ആ്യ അഉഏഋആഞഅഅതേസമയം, മൊഷറഫ് ഹുസൈന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ ചില ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം തന്റെ പക്കല്‍ അല്ലായിരുന്നുവെന്നും മൊഷറഫ് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close