Breaking NewsKERALANEWSTrending

യുവതിയെ ആംബുലൻസിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് കോവിഡ് രോ​ഗിക്കൊപ്പം ആശുപത്രിയിൽ പോകവെ; പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്നും സജിക്കുട്ടന്റെ ഭീഷണി; ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ

കൊല്ലം: കോവിഡ് രോ​ഗിക്കൊപ്പം ആശുപത്രിയിൽ പോയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചവറ തെക്കുംഭാഗം നടുവത്തുചേരി സജിഭവനത്തിൽ സജിക്കുട്ടൻ (28) ആണ് അറസ്റ്റിലായത്. ഈ മാസം മൂന്നാം തീയതിയാണ് ആബുംലൻസിനുള്ളിൽ വെച്ച് ഇയാൾ യുവതിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് സജിക്കുട്ടനെ അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഈ മാസം മൂന്നിന് രാത്രി 11-നാണ് സംഭവം. യുവതിയുടെ മാതൃസഹോദരി കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രാത്രി അസുഖം കൂടിയതോടെ രോഗിയെ ചവറ ശങ്കരമംഗലത്തെ കെ.എം.എം.എല്ലിന്റെ കോവിഡ് ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിച്ചു. പഞ്ചായത്ത് വാടകയ്ക്കെടുത്തിരുന്ന, പ്രദേശത്തെ സാംസ്കാരികസമിതിയുടെ ആംബുലൻസ് ഏർപ്പാടാക്കി. ആംബുലൻസെത്തിയപ്പോൾ രോഗിയുടെ സഹായത്തിന് സ്ത്രീതന്നെ മതിയെന്ന് ഡ്രൈവർ പറഞ്ഞു. തുടർന്ന് യുവതി ആംബുലൻസിൽ രോഗിക്കൊപ്പംപോയി. രോഗിയെ ആശുപത്രിയിലെത്തിച്ചശേഷം തിരികെവരുമ്പോൾ കൈയുറയും മുഖാവരണവും എടുക്കാനെന്ന വ്യാജേനെ തെക്കുംഭാഗത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് നിർത്തി. തുടർന്ന് വാതിൽ തുറന്ന് യുവതിയെ കടന്നുപിടിച്ചു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്നു കോവിഡ് രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണു യുവതി പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. കരുനാഗപ്പള്ളി എ.സി.പി. സജീവ്, ഇൻസ്പെക്ടർ പി.ജി.മധു, എസ്.ഐ.മാരായ അശോകൻ, സതീശൻ എന്നിവർ കഴിഞ്ഞ ദിവസം വൈകിട്ടാണ് തെക്കുംഭാഗത്തെ ഗൃഹവാസ പരിചരണകേന്ദ്രത്തിനുസമീപംവെച്ച് സജിക്കുട്ടനെ പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close