KERALANEWS

യുവതിയോട് മോശമായി സംസാരിച്ചുവെന്ന കേസ്; നടന്‍ വിനായകന്‍ ജാമ്യമെടുത്തു

തിരുവനന്തപുരം: യുവതിയോട് മോശമായി സംസാരിച്ചുവെന്ന കേസില്‍ നടന്‍ വിനായകന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംഭവം. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഫോണില്‍ ക്ഷണിക്കുകയായിരുന്നു യുവതി. സംസാരത്തിനിടയില്‍ മാനഹാനിയും മനോവിഷമവും ഉണ്ടാക്കും വിധം വിനായകന്‍ സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി. കേസ് 2021 ഫെബ്രുവരി 22 ലേക്ക് മാറ്റി. വിനായകന് വേണ്ടി അഡ്വ. വി പി യൂസഫ് ഹാജരായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close