യുവതി പ്രവേശന വിഷയം കാത്തിരിക്കാന്‍ സുപ്രിം കോടതി
ശബരിമല യുവതി പ്രവേശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഉടന്‍ ഉത്തരവ് ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടതല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ബിന്ദു അമ്മിണിയുടേയും രഹ്ന ഫാത്തിമയുടേയും ഹര്‍ജി പരിഗണിക്കണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ഇക്കാര്യം വ്യക്തമാക്കിയത്.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണ്. രാജ്യത്തെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്. വയലന്‍സ് ഉണ്ടാക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. വിശാല ബെഞ്ച് യുവതി പ്രവേശനം പരിഗണിക്കും. ബെഞ്ചിന്റെ വിധി വരുന്നത് വരെ കാത്തിരിക്കൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടണമെന്നും കോടതി പറഞ്ഞു. രഹ്ന ഫാത്തിമയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.ശബരിമല ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാരിനോട് പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു രഹ്ന ഫാത്തിമ ഹര്‍ജി നല്‍കിയത്. ശബരിമല യുവതി പ്രവേശനം നടപ്പിലാക്കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.