KERALANEWS

യുവനടിയെ അപമാനിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന, ഇന്ന അറസ്റ്റുണ്ടായേക്കും

കൊച്ചി:മാളില്‍ നടിയെ അപമാനിച്ചവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. നടിയെ അപമാനിച്ച ശേഷം എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതികള്‍ വടക്കന്‍ ജില്ലകളിലേക്കുള്ള ട്രെയിനിലാണ് യാത്ര ചെയ്തത്.
കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് പ്രതികള്‍ യാത്ര ചെയ്തുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രണ്ടു പേരില്‍ ഒരാള്‍ കോഴിക്കോട്ടേക്കും മറ്റെയാള്‍ കണ്ണൂരിലേക്കും ടിക്കറ്റെടുത്തിരിക്കുന്നതിനാല്‍ ഈ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച പ്രതികളുടെ ചിത്രം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. നടി എറണാകുളത്ത് തിരിച്ചെത്തിയാല്‍ ഉടന്‍ മൊഴിയെടുക്കാനാണ് കളമശേരി പൊലീസിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ മാളില്‍ യുവനടിക്കെതിരെ അതിക്രമം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് അതിക്രമ വിവരം പുറംലോകത്തെ അറിയിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close