Social MediaTrending

യുവാവിനായി ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്ത് സ്വയം സേവകൻ നടന്നുപോയത് മരണത്തിലേക്ക്; ഇത്തരം മനുഷ്യ ജന്മങ്ങളാണ് ആർഎസ്എസ് എന്ന പ്രസ്ഥാനത്തിന്റെ സമ്പത്തും മാതൃകയും; നാരായണ്‍ ദബാല്‍ക്കറിന്റെ ത്യാ​ഗം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇങ്ങനെ

രാജ്യമെങ്ങും കോവിഡ് മഹാമാരി പടർ‌ന്ന് പിടിക്കുമ്പോൾ ചർച്ചയാകുന്നത് സർക്കാരുകളുടെ പിടിപ്പുകേട് സംബന്ധിച്ചാണ്. ഓക്സിജൻ ക്ഷാമവും വെനറിലേറ്ററുകളുടെ ദൗർലഭ്യവും രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെയും കോവിഡ് മരണ നിരക്കിന്റെയും തീവ്രത വർധിപ്പിക്കുന്നു. ഇതിനിടയിലാണ് ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം കിടക്ക വിട്ടുകൊടുത്ത് മരണത്തിലേക്ക് ആത്മവിശ്വാസത്തോടെ നടന്നു പോയ ഒരു ആർഎസ്എസുകാരന്റെ ത്യാ​ഗം രാജ്യമെങ്ങും ചർച്ചയാകുന്നത്.

നാഗ്പൂര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂരിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ആര്‍എസ്എസ് അംഗമാണ്.നാല്‍പ്പതുകാരനായ കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യണമെന്ന് ഭാര്യ ആശുപത്രി അധികൃതകരോട് അപേക്ഷിക്കുന്നത് കണ്ടാണ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാതെ തന്നെ ഇയാള്‍ കിടക്ക ഒഴിഞ്ഞുകൊടുത്തത്. ഇപ്പോള്‍ 85 വയസായി. തന്റെ ജീവിതം താന്‍ ജീവിച്ചുതീര്‍ത്തു. തന്റെ ജീവനെക്കാള്‍ പ്രധാനപ്പെട്ടതാണ് ഇയാളുടെ ജീവിതം. ഇയാളുടെ കുട്ടികളാവട്ടെ വളരെ ചെറുപ്പവുമാണ്. അതുകൊണ്ട് ദയവായി എന്റെ കിടക്ക അദ്ദേഹത്തിന് നല്‍കൂ എന്ന് നാരായണന്‍ ദബോല്‍ക്കര്‍ ഡോക്ടറോട് പറഞ്ഞു.

ആർഎസ്എസ് പ്രവർത്തകന്റെ ത്യാ​ഗത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്വയം സേവകനെന്നാൽ നാരായൺ ധാബദ്കറാണ് എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകൻ വിനയ് മൈനാ​ഗപ്പള്ളി കുറിച്ചത്. സഹോദരങ്ങൾക്കും നാടിനും വേണ്ടി സ്വന്തം ജീവൻ വെടിഞ്ഞും നിസ്വാർത്ഥമായി ജീവിക്കുന്ന ഈ സാധാരണ മനുഷ്യ ജന്മങ്ങളാണ് ആർഎസ്എസ് എന്ന പ്രസ്ഥാനത്തിന്റെ സമ്പത്തും മാതൃകയും എന്നും വിനയ് കുറിക്കുന്നു.

വിനയ് മൈനാ​ഗപ്പള്ളിയുടെ കുറിപ്പ് ഇങ്ങനെ..

ആരാണ് സ്വയം സേവകൻ എന്നാരു ചോദിച്ചാലും സംശയ ലേശമന്യേ പറയാം. സ്വയം സേവകനെന്നാൽ നാരായൺ ധാബദ്കറാണ്. ശ്രീ നാരായൺ ഭുരാവ് ധാബദ്കർ . ശ്രീറാം ശാഖ, പവൻഭൂമി, സോമൽവാഡ ഭാഗം, നാഗ്പൂർ മഹാനഗരത്തിലെ സന്നദ്ധ പ്രവർത്തകർ.
ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഭൂമിയിലില്ല എന്നാൽ മാർഗ ദീപമായി ഒപ്പമുണ്ട് താനും, ലോകത്ത് എല്ലായിടത്തും അദ്ദേഹത്തിന്റെ ത്യാഗം ചർച്ച ചെയ്യപ്പെടുന്നു.

സംഘത്തിലെ ഓരോ സന്നദ്ധപ്രവർത്തകരും നമ്മുടെ ഇടയിൽ ആദർശം സ്ഥാപിച്ചത് എങ്ങനെയെന്നതിന് മാതൃകയാക്കണം ശ്രീ നാരായൺ ഭുരാവ് ധാബദ്കർ അവർകളെ. നാഗ്പൂരിൽ നിന്നാണ് കണ്ണ് നനയിക്കുന്ന ഈ വാർത്ത വന്നത്. രൂക്ഷമായ കോവിഡ് വ്യാപനത്തിൽ ആശുപത്രി കിടക്കകൾക്കും ഓക്സിജൻ സിലിണ്ടറുകൾക്കും നെട്ടോട്ടമോടുന്ന മനുഷ്യർക്കിടയിൽ അത്ഭുതമാവുകയാണ് ശ്രീ നാരായൺ എന്ന സ്വയം സേവകൻ. എൺപത്തിയഞ്ചാം വയസിലും തന്റെ സാമൂഹിക സേവനം തുടരുന്നതിനിടയിലാണ് അദ്ദേഹത്തിനും കോവിഡ് പിടിപെട്ടത്. ഓക്സിജൻ ലെവൽ വളരെ താഴ്ന്നതിനാൽ അദ്ദേഹത്തിന്റെ മകൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി. ആശുപത്രികളിൽ കിടക്ക ലഭ്യമായിരുന്നില്ല. മകളുടെ പതിനെട്ട് തവണ നടത്തിയ നിരന്തര പരിശ്രമത്തിനൊടുവിലാണ് അദ്ദേഹത്തിന് ഒരു കിടക്ക ലഭിച്ചത്.

അദ്ദേഹം ആശുപത്രിയിൽ എത്തിയതിനു ശേഷമാണ് ഒരു യുവതി അവരുടെ 40 വയസ് പ്രായമുള്ള ഭർത്താവിന് കോവിഡ് ബാധിച്ചു കിടക്ക കിട്ടാത്ത സാഹചര്യത്തിൽ ഡോക്ടർമാരോട് കരയുന്നത് കണ്ടത്. കിടക്കകൾ ലഭ്യമല്ല എന്നത് കൊണ്ട് തന്നെ ആശുപത്രി അധികൃതർ നിസ്സഹായരായിരുന്നു. ഇത് കണ്ട ധാബോൽക്കർ തന്റെ കിടക്ക അവർക്ക് നൽകണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർമാർ അതിനു തയ്യാറായില്ല. എന്നാൽ എനിക്ക് 85 വയസ് കഴിഞ്ഞു ഞാൻ ജീവിതം ആസ്വദിച്ചു കഴിഞ്ഞവനാണ്. എന്റെ കിടക്ക ആ സ്ത്രീയുടെ ഭർത്താവിന് നൽകണം അദ്ദേഹത്തിന്റെ മക്കൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. അവർക്ക് കിടക്ക നൽകണം എന്ന് വീണ്ടും ശാഠ്യം പിടിച്ചു.

എന്റെ ജീവന് എന്ത് അപകടം ഉണ്ടായാലും ആശുപത്രി അധികൃതർക്ക് കുഴപ്പം ഉണ്ടാകാത്ത തരത്തിൽ സമ്മത പത്രം എഴുതി തരാനും തയ്യാറാണെന്ന് അദ്ദേഹം അവരെ അറിയിച്ചു. സ്വന്തം മകളെയും അദ്ദേഹം പറഞ്ഞു ബോധ്യപ്പെടുത്തി സമ്മത പത്രം എഴുതി നൽകി കിടക്ക ആ നാലാപത് വയസുകാരൻ രോഗിക്ക് വിട്ടു നൽകി വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തി മൂന്നാം നാളിൽ ശ്രീ നാരായൺ ധാബദ്കറിന്റെ ജീവൻ നഷ്ടമായി. ശിവാനി വഖാരെ എന്ന യുവതിയുടെ ട്വിറ്റർ പേജ് വഴിയാണ് ഇത് ലോകത്തെ അറിയിച്ചത്. സഹോദരങ്ങൾക്കും നാടിനും വേണ്ടി സ്വന്തം ജീവൻ വെടിഞ്ഞും നിസ്വാർത്ഥമായി ജീവിക്കുന്ന ഈ സാധാരണ മനുഷ്യ ജന്മങ്ങളാണ് ആർഎസ്എസ് എന്ന പ്രസ്ഥാനത്തിന്റെ സമ്പത്തും മാതൃകയും.

സാമ്പത്തിക താല്പര്യങ്ങൾക്ക് വേണ്ടി സംഘടനയെ ഉപയോഗിക്കുന്ന പലർക്കും കൂടി ഒരു പാഠമാകണം നാരായൺ ധാബദ്കർ
അങ്ങയുടെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടിയും അങ്ങയുടെ കുടുംബത്തിന് വേണ്ടിയും എന്നും പ്രാർഥിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close