INDIANEWSTrending

യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി പൊലീസ്; കൊടും ക്രൂരത കാട്ടിയത് ലോക് ഡൗൺ ലംഘിച്ച് കച്ചവടം ചെയ്തെന്നാരോപിച്ച്

ലക്നൗ: പച്ചക്കറി കച്ചവടക്കാരനായ യുവാവ് പൊലീസ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. യുപിയിലെ ഉന്നാവ് ജില്ലയിലെ ഭട്പുരിയിൽ വഴിയോര വിൽപന നടത്തിയ ഫൈസൽ (17) ആണ് കൊല്ലപ്പെട്ടത്. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് പച്ചക്കറിക്കച്ചവടം നടത്തിയതിന്റെ പേരിലായിരുന്നു മർദ്ദനം.

ജനങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ഹോം ഗാർഡിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ഹോം ഗാർഡിനെ സർവീസിൽനിന്നു പുറത്താക്കുകയും ചെയ്തു.

കോവിഡ് നിയന്ത്രണം ലംഘിച്ച് വ്യാപാരം നടത്തിയതിന്റെ പേരിൽ പൊലീസുമായി തർക്കിച്ച ഫൈസലിനെ അറസ്റ്റ് ചെയ്ത് കോട്‌വാലി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവച്ചു മർദനമേറ്റതിനെ തുടർന്നു നെഞ്ചുവേദന ഉണ്ടായതോടെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ബന്ധുക്കൾ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close