NEWSWORLD

യുവാവ് ചോര വാർന്ന് നിലത്ത് കിടക്കുന്നതിനിടെ,രണ്ട് കൈയിലും കത്തിയുമായി നിന്ന് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് പ്രതി;ദുബൈയെ നടുക്കിയ കൊലപാതകം അരങ്ങേറിയത് പട്ടാപ്പകൽ;നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുബൈ സൂപ്പർമാർക്കറ്റ്

ദുബൈ : ദുബൈയിലെ സൂപ്പർമാർക്കറ്റിൽ അറബ് വംശജനെ ഒപ്പമുണ്ടായിരുന്നയാൾ കുത്തിക്കൊന്നതിന് ശേഷം രണ്ട് കൈകളിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി കീഴ്‍പ്പെടുത്തി അറസ്റ്റ് ചെയ്‍തു. സൂപ്പർമാർക്കറ്റിൽ നിരവധിപ്പേർ നോക്കിനിൽക്കെ ദേറ നായിഫിലെ ഫ്രിജ് മുറാറിർ വെള്ളിയാഴ്‍ചയോടെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.

വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം രണ്ട് മണിയോടെ അറബ് വംശജരായ രണ്ട് പേർ ഒരുമിച്ച് സൂപ്പർമാർക്കറ്റിലേക്ക് കടന്നുവരികയും അൽപനേരത്തിന് ശേഷം ഇവരിലൊരാൾ പുറത്തേക്ക് നടക്കുന്നതിനിടെ രണ്ടാമൻ പിന്നാലെയെത്തി ശരീരത്തിന്റെ പിൻഭാഗത്ത് നിരവധി തവണ കുത്തുകയായിരുന്നു.കുത്തേറ്റ യുവാവ് ചോര വാർന്ന് നിലത്ത് കിടക്കുന്നതിനിടെ, പ്രതി രണ്ട് കൈയിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ചു. അടുത്തേക്ക് വരുന്നവരെ ആക്രമിക്കനൊരുങ്ങിയ ഇയാൾ സ്വബോധം നഷ്‍ടപ്പെട്ടവനെപ്പോലെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‍തു.സ്ഥലത്തെത്തിയ പാരാമെഡിക്കൽ ജീവനക്കാർ കുത്തേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആൾക്കൂട്ടം കണ്ട് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ അനുനയിപ്പിച്ച ശേഷം പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മറ്റാരെയും ആക്രമിക്കാതെ തന്നെ തന്ത്രപൂർവം ഇയാളെ കീഴ്‍പെടുത്താനായത് പൊലീസിന്റെ വിജയമായിരുന്നുവെന്ന് ദുബൈ പൊലീസ് കമാണ്ടർ ലഫ്. ജനറൽ അബ്‍ദുല്ല ഖലീഫ അൽ മറി പറഞ്ഞു.പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതിയെ കീഴ്‍പ്പെടുത്തിയ കോർപറൽ അബ്‍ദുല്ല അൽ ഹൊസനി, പൊലീസ് ഓഫീസർ അബ്‍ദുല്ല നൂർ അൽ ദിൻ എന്നിവരെ ദുബൈ പൊലീസ് കമാണ്ടർ ഇൻ ചീഫ് അഭിനന്ദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close