KERALANEWSTrending

യു​വ​ന​ടി​യെ യു​വാ​ക്ക​ൾ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ന​ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ യു​വ​ന​ടി​യെ യു​വാ​ക്ക​ൾ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ന​ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. വീ​ട്ടി​ലെ​ത്തി​യാ​ണ് പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​ത്. നേ​ര​ത്തെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ന​ടി​യെ യു​വാ​ക്ക​ൾ അ​പ​മാ​നി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷൻ​ സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​രു​ന്നു. ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഹാ​ജ​രാ​ക്ക​ണ​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കിയിരുന്നു.ഭ​യ​പ്പെ​ടാ​തെ ഉ​ട​ൻ പ്ര​തി​ക​രി​ക്കാ​ൻ സ്ത്രീ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ന​ടി​യെ നേ​രി​ൽ ക​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​മെ​ന്നും ജോ​സ​ഫൈ​ൻ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഷോ​പ്പിം​ഗ് മാ​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഇ​ൻ​സ്റ്റ്ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ഷോ​പ്പിം​ഗ് ന​ട​ത്തു​മ്പോ​ഴാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. ര​ണ്ട് ചെ​റു​പ്പ​ക്കാ​ർ ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ അ​പ്പോ​ൾ ത​ന്നെ അ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ത​ന്‍റെ സ​ഹോ​ദ​രി ഇ​തു​ക​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ഈ ​ചെ​റു​പ്പ​ക്കാ​ർ ത​ങ്ങ​ളെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​വ​ച്ചും പി​ന്തു​ട​ർ​ന്നു. സം​സാ​രി​ക്കാ​നും ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​ര​ക്കാ​രു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പ​രാ​തി ന​ൽ​കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close