NEWSWORLD

യു.എസില്‍ കോവിഡ് രോഗി വിമാനയാത്രക്കിടെ മരണപ്പെട്ടു. കോവിഡ് രോഗിയെന്ന് അധികൃതര്‍ അറിഞ്ഞില്ലെന്ന് ആരോപണം

വാഷിങ്ടണ്‍: യു.എസില്‍ കോവിഡ് രോഗി വിമാനയാത്രക്കിടെ മരണപ്പെട്ടു. ജൂലൈയിലാണ് മരണം സംഭവിച്ചതെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്ത് വരുന്നത്. സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ലാസ്‌വേഗാസില്‍ നിന്ന് ഡള്ളാസിലേക്ക് യാത്രതിരിച്ച സ്ത്രീയാണ് മരിച്ചത്.ജൂലൈ 24ന് ഡള്ളാസ് വിമാനത്താവളത്തിലേക്കുള്ള വിമാനം അല്‍ബുക്വുറേക്കുവിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. യാത്രക്കാരിലൊരാളായ സ്ത്രീക്ക് ബോധക്ഷയമുണ്ടായതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ച് വിട്ടത്. ബോധക്ഷയമുണ്ടായ സ്ത്രീക്ക് വിമാനജീവനക്കാര്‍ സി.പി.ആര്‍ ഉള്‍പ്പടെ നല്‍കിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തുടര്‍ന്ന് അല്‍ബുക്വുറേക്കു വിമാനത്താവളത്തിലെത്തിച്ച് ഇവരുടെ മരണം സ്ഥിരീകരിച്ചു. അന്ന് മരണപ്പെട്ട സ്ത്രീക്ക് കോവിഡുണ്ടായിരുന്നുവെന്ന വിവരം വിമാനത്താവള അധികൃതരാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്.

ഇതിന് ശേഷം ഇവരുടെ മരണത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ഇവരുടെ മരണകാരണം കോവിഡ് 19 ആണെന്ന് കണ്ടെത്തിയത്. അതേസമയം, വിമാനത്തില്‍ ശാരീരിക അസ്വസ്ഥതയുണ്ടായ സ്ത്രീക്ക് കോവിഡുണ്ടെന്ന വിവരം വിമാന കമ്പനി പോലും അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. പക്ഷേ സംഭവം പുറത്തറഞ്ഞതിന് ശേഷം വിമാനത്തില്‍ യാത്രക്കാര്‍ക്കുള്ള എല്ലാ സുരക്ഷിതത്വവും പാലിച്ചാണ് സര്‍വീസ് നടത്തുന്നതെന്നാണ് ഇപ്പോഴും സ്പിരിറ്റ് എയര്‍ലൈന്‍സ് വിശദീകരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close