
വാഷിങ്ടണ്‍: യു.എസ് സുപ്രീംകോടതി ജഡ്ജി എമി ബാരറ്റിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിയമന ശിപാര്‍ശ 48നെതിരെ 51 വോട്ടുകള്‍ക്കാണ് പാസായത്.അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാദെര്‍ ഗിന്‍സ്ബര്‍ഗിന്റെ പിന്‍ഗാമിയായാണ് എമി ബാരറ്റിന്റെ നിയമിച്ചത്. ഇത്രയും വേഗതയില്‍ ഒരു ജഡ്ജിയുടെ നിയമനത്തിന് അംഗീകാരം ലഭിക്കുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ്.നവംബര്‍ മൂന്നിന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിടുക്കപ്പെട്ട് എമി ബാരറ്റിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്ന നടപടിക്കെതിരെ ഡെമോക്രാറ്റ് പാര്ട്ടിക്കാര് രംഗത്തുവന്നിരുന്നു.