KERALANEWSTrending

യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും

തിരുവനന്തപുരം : ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും.ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കിയത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ തയ്യാറെടുപ്പുകളും പ്രകടനപത്രിക തയ്യാറാക്കാന്‍ യു.ഡി.എഫ് നടത്തിയിട്ടുണ്ട്.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മറികടക്കാന്‍ ഉതകുന്ന ന്യായ് പദ്ധതി പോലുള്ള വാഗ്ദാനങ്ങള്‍ പത്രികയിലുണ്ടാകും. സര്‍ക്കാരിന്റെ അവസാന ബജറ്റിന് രണ്ടു ദിവസം മുമ്പെ പ്രതിപക്ഷ നേതാവ് ഇതിന്റെ സൂചന നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ യോഗവും ഇന്ന് നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close