INDIANEWS

യു.പിയില്‍ അക്രമികളുടെ വെടിയേറ്റ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

ഗാസിയാബാദ്: ഗാസിയാബാദില്‍ ആക്രമികളുടെ വെടിയേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയെ ഒരു സംഘം അക്രമികള്‍ ആക്രമിച്ചത്.

തലയില്‍ വെടിയേറ്റ ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ബന്ധമുണ്ടെന്നു സംശയക്കുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിക്രം ജോഷിയുടെ ബന്ധുവായ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ ഉപദ്രവിച്ചിരുന്നു. ജോഷി ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.

പിതാവിനെ ആക്രമിക്കുമ്പോള്‍ പേടിച്ചു വിറച്ച് പെണ്‍മക്കളും സമീപമുണ്ടായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയാങ്കാ ഗാന്ദി രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Back to top button
Close