INDIANEWS

യുപി പോലീസ് അക്രമത്തിനെതിരേ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണം:കെ.സി.വേണുഗോപാല്‍

ഉത്തര്‍പ്രദേശ്: യുപിയിലെ ഹത്രാസിയിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയേയും പോലീസ് തടഞ്ഞതിനെതിരേ പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള അകഇഇ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറയുന്നത് ഇപ്രകാരമാണ്:
‘ഉത്തര്‍പ്രദേശില്‍ ജനാധിപത്യം കൊല്ലപ്പെടുകയാണ്. ഒരു ദളിത് പെണ്‍കുട്ടിയെ പിച്ചിചീന്തി കൊലപ്പെടുത്തിയ യുപിയില്‍ ,ആ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിയെ പോലീസ് മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് തള്ളി വീഴ്ത്തുകയും ചെയ്തു. പ്രിയങ്കാ ഗാന്ധിയടക്കമുള്ള ഞങ്ങളുടെ സംഘത്തെ നിരന്തരം തടസ്സപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. രാഹുല്‍ ഗാന്ധിക്കെതിരേ നടന്ന ഈ ആക്രമണത്തിനെതിരേ രാജ്യമൊട്ടാകെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണം. ഞങ്ങളുടെ ഒപ്പം നടന്ന പ്രവര്‍ത്തകരെ പോലും പോലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തു. രാഹുല്‍ജിയേയും പ്രിയങ്കാ ഗാന്ധിയേയും ഇപ്പോള്‍ അറസ്റ്റ് ചെയ്ത് യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ് യുപി സര്‍ക്കാര്‍. ജനാധിപത്യവ്യവസ്ഥക്കു തന്നെ അപമാനമാണ് യോഗിയുടെ ബി ജെ പി സര്‍ക്കാരിന്റെ ഈ നടപടി. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ഈ നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുക.’

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close