KERALATrending

യൂണിടാക് വാങ്ങിയത് ആറ് ഐ ഫോണുകള്‍; സ്വപ്നയ്ക്ക് കൈമാറിയത് അഞ്ചെണ്ണം; ബില്ല് പുറത്ത്

കൊച്ചി: യൂണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ കടയില്‍ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകള്‍. ഇതിന്റെ ബില്ല് പുറത്തു വന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇതില്‍ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ബില്ലിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ലൈഫ് മിഷന്‍ ഫ്ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മീഷന്‍ ആയി നല്‍കിയെന്ന് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്റെ അവകാശവാദം.

സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍.ഈ അഞ്ച് ഫോണുകളില്‍ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്റെ ആരോപണം. എന്നാല്‍ ആരോപണം രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞു. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കൈയില്‍ ഉള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close