KERALANEWSTrending

യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നല്‍കി, മുബീന്‍ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകന്‍, ദീപിക ഹാജറായത് രണ്ടു തവണ, വിശദീകരണവുമായി കഠുവയിലെ കുടുംബം

ന്യൂഡല്‍ഹി:യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന വാദം സ്ഥിരീകരിച്ച് കഠുവ കേസിലെ ഇരയുടെ വളര്‍ത്തച്ഛന്‍.2018-ലാണ് യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ തങ്ങള്‍ക്ക് നല്‍കിയത്. കുറച്ച് തുക ചെക്ക് ആയും ബാക്കി പണമായുമാണ് നല്‍കിയത്. ഡല്‍ഹിയില്‍ വെച്ചായിരുന്നു ചെക്കും പണവും കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ മുബീന്‍ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകനെന്ന് ഇരയുടെ അച്ഛന്‍ പറഞ്ഞു. രണ്ട് തവണ മാത്രം ഹാജരായ ദീപിക സിങ് രജാവത്തിന് ഒന്നര ലക്ഷത്തില്‍ അധികം രൂപ നല്‍കി.ഫാറൂഖിയുടെ കേസ് നടത്തിപ്പില്‍ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.കേസിന്റെ ആദ്യഘട്ടത്തില്‍ ദീപിക സിങ് രജാവത്ത് കുടുംബത്തിന്റെ അഭിഭാഷക ആയിരുന്നു. എന്നാല്‍ പലപ്പോഴും കോടതിയില്‍ ഹാജരായിരുന്നില്ല. രണ്ടുതവണ മാത്രം കോടതിയില്‍ ഹാജരായ ദീപികയെ തുടര്‍ന്ന് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദീപിക തങ്ങളോട് പണം ആവശ്യപ്പെട്ടിരുന്നതായി ഇരയുടെ ഇളയച്ഛന്‍ പറഞ്ഞു. ഒന്നര ലക്ഷത്തില്‍ അധികം രൂപ ദീപികയ്ക്ക് നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു. തങ്ങള്‍ക്ക് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന വിവാദങ്ങളെ കുറിച്ച് അറിയാമെന്നും ഇരയുടെ കുടുംബം വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തിയതായിരുന്നു കഠുവ കൂട്ടബലാത്സംഗ കേസിലെ ഇരയുടെ കുടുംബം.കഠുവ-ഉന്നാവ് പെണ്‍കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ യൂത്ത് ലീഗ് സമാഹരിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന ആരോപണം യൂത്ത് ലീഗ് മുന്‍ ദേശീയസമിതിയംഗം യൂസഫ് പടനിലമാണ് ഉയര്‍ത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close