NEWSSPORTSWORLD

യൂറോ കപ്പ്; തുര്‍ക്കിയെ കീഴടക്കി വെയ്ല്‍സ്; ഗോളടിപ്പിച്ച് ബെയ്ല്‍

അസര്‍ബൈജാന്‍: യൂറോ കപ്പിലെ കറുത്ത കുതിരകളായ തുര്‍ക്കിയെ കീഴടക്കി വെയ്ല്‍സ്. ഈ വിജയത്തോടെ വെയ്ല്‍സ് നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം ഏറ്റുമുട്ടിയ വെയ്ല്‍സും തുര്‍ക്കിയും ആദ്യ മിനിട്ടുതൊട്ട് മികച്ച കളി പുറത്തെടുത്തങ്കിലും മറുവശത്ത് തുര്‍ക്കിയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച അവസ്ഥയിലാണ്. യോഗ്യതാമത്സരങ്ങളില്‍ വമ്പന്‍ ടീമുകളെ അട്ടിമറിച്ച് യോഗ്യത നേടിയെത്തിയ തുര്‍ക്കിയ്ക്ക് പക്ഷേ വെയ്ല്‍സിനെതിരേ ആ മികവ് പുറത്തെടുക്കാനായില്ല. ആറാം മിനിട്ടില്‍ നായകന്‍ ഗരെത് ബെയ്ലിന്റെ മികച്ച പാസില്‍ നിന്നും പന്ത് സ്വീകരിച്ച ആരോണ്‍ റംസിയ്ക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

ആദ്യ മത്സരത്തില്‍ ഇറ്റലിയോടും തുര്‍ക്കി പരാജയപ്പെട്ടിരുന്നു. ഇതോടെ ടീമിന് പുറത്താകല്‍ ഭീഷണിയിലാണ്. ആരോണ്‍ റാംസിയും കോണര്‍ റോബേര്‍ട്സുമാണ് ടീമിനായി ഗോളുകള്‍ നേടിയത്. ഗരെത് ബെയ്ല്‍- റംസി കൂട്ടുകെട്ട് പലപ്പോഴും തുര്‍ക്കി ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ബെയ്ലിന്റെ പാസ് സ്വീകരിച്ച് റംസി തൊടുത്ത ഷോട്ട് തുര്‍ക്കി ഗോള്‍ കീപ്പര്‍ ഉഗുര്‍കാന്‍ കാകിര്‍ രക്ഷപ്പെടുത്തി. അത് 15 മിനിറ്റിന് മുമ്പ് ബുറാക് യില്‍മസിലൂടെ തുര്‍ക്കിയും രണ്ട് ശ്രമങ്ങള്‍ നടത്തി. 24-ാം മിനിറ്റില്‍ യുവന്റസ് താരം റംസിക്ക് സുവര്‍ണാവസരം.

ഇത്തവണയും ബെയ്ലിന്റെ പാസ് സ്വീകരിച്ച റംസി തുര്‍ക്ക് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പന്ത് ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞു. 42-ാം മിനിറ്റില്‍ റംസിയുെട മൂന്നാം ശ്രമത്തില്‍ വെയ്ല്‍സ് ഗോള്‍ നേടി. മധ്യവരയ്ക്ക് തൊട്ടുമുന്നില്‍ നിന്ന് ബെയ്ല്‍ തുര്‍ക്കി പ്രതിരോധത്തിന് മുകളിലൂടെ താഴ്ത്തിയിറങ്ങിയ പന്ത്് നെഞ്ചില്‍ സ്വീകരിച്ച് നിലത്തിറക്കി റംസി ഷോട്ടുതിര്‍ത്തു. സ്‌കോര്‍ 1-0.61-ാം മിനിറ്റില്‍ വെയ്ല്‍സിന് ലീഡുയര്‍ത്താനുള്ള അവസരം ലഭിച്ചു.

ബെയ്ലിനെ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. ബെയ്ല്‍ തന്നെയെടുത്ത കിക്ക് പുറത്തേക്ക് പോയി. 87-ാം മിനിറ്റില്‍ തുര്‍ക്കി താരം മെറിഹ് ഡെമിറലിന്റെ ഹെഡ്ഡര്‍ വെയ്ല്‍സ് കീപ്പര്‍ ഡാനി വാര്‍ഡ് രക്ഷപ്പെടുത്തി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലായി. മികച്ച പ്രകടനമാണ് രണ്ടാം പകുതിയില്‍ തുര്‍ക്കി കാഴ്ചവെച്ചത്.

പക്ഷേ വെയ്ല്‍സ് പ്രതിരോധം ഭേദിക്കാന്‍ തുര്‍ക്കിയ്ക്ക് സാധിച്ചില്ല. ഒടുവില്‍ മത്സരം അവസാനിക്കുന്നതിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണര്‍ റോബേര്‍ട്സിലൂടെ വെയ്ല്‍സ് രണ്ടാം ഗോള്‍ നേടി. ഈ ഗോള്‍ പിറന്നതും ഗരെത് ബെയ്ലിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു. ഈ തോല്‍വിയോടെ ഗ്രൂപ്പില്‍ രണ്ട് തോല്‍വികള്‍ വഴങ്ങിയ തുര്‍ക്കിയുടെ നോക്കൗട്ട് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close