INDIATrending

യെദിയൂരപ്പയുടെ നില തൃപ്തികരം; കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ ബെം?ഗളൂരു മണിപാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോ?ഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയും മണിപാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് യെദിയൂരപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാന്‍ സൗധയിലെ ഓഫീസ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദിയൂരപ്പ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Tags
Show More

Related Articles

Back to top button
Close