NEWS

യോഗി ആദിത്യനാഥിന് നേരെ നിയമ പോരാട്ടം നടത്തിയ മാധ്യമപ്രവര്‍ത്തകന് ജീവപര്യന്തം

ലഖ്‌നൗ: ഗൊരഖ്പൂര്‍ കലാപത്തില്‍ യോഗി ആദിത്യനാഥിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ മാധ്യമപ്രവര്‍ത്തകന് കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗോരഖ്പൂരിലെ മാധ്യമപ്രവര്‍ത്തനായ പര്‍വേസ് പര്‍വാസ്, കൂട്ടുപ്രതിയായ മെഹ്‌മൂദ് അലിയാസ് ജുമാജ് എന്നിവര്‍ക്കെതിരെയാണ് ജില്ലാ സെക്ഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.
വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത്ഞങ്ങളുടെ രേഖാമൂലമുള്ള വാദങ്ങളും സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ചില്ലെന്നും പാര്‍വാസിന്റെ അഭിഭാഷകന്‍ പറഞ്ഞു. 2007 ജനുവരിയില്‍ മുസ്ലിംകള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പര്‍വേസ് പോലീസില്‍ പരാതി നലല്‍കിയത്. യോഗിക്കെതിരെ സിഡി ഉള്‍പ്പെടെയുള്ള തെളിവുകളോടെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ അലഹബാദ് ഹൈക്കോടതി കേസ് തള്ളുകയായിരുന്നു. 2018 ലാണ് ഇരുവരേയും ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തത്. കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പര്‍വാസിന്റെ അഭിഭാഷകന്‍ പറഞ്ഞു. യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ കേടുവന്നതു കാരണം തെളിവില്ല എന്ന കാരണത്താലാണ് കേസ് തള്ളിയത്. ഇതിനെതിരെ പര്‍വേസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. യോഗി ആദിത്യനാഥ്, ഗോരഖ്പൂര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ രാധാമോഹന്‍ദാസ് അഗര്‍വാള്‍, ബിജെപി എംപി ശിവ പ്രതാപ് ശുക്ല, ബിജെപി മേയര്‍ അജ്ഞു ചൗധരി, ബിജെപി പ്രവര്‍ത്തകനായ വൈഡി സിങ് എന്നിവര്‍ക്കെതിരെയായിരുന്നു പര്‍വേസ് കോടതിയില്‍ പരാതി നല്‍കിയത്. ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിച്ചതുമുതല്‍ തനിക്കെതിരെ വ്യാജ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പര്‍വേസ് പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപാഹ്വാനം, ബലാത്സംഗം എന്നീ കേസുകള്‍ തനിക്കെതിരെ ആരോപിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close