KERALANEWSTop News

യോഗി ആദിത്യനാഥ് വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രി വിമര്‍ശനവുമായി മന്ത്രി എം എം മണി രംഗത്ത്

കട്ടപ്പന: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം എം മണി. വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നാണ് മന്ത്രി കട്ടപ്പനയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണ് യോഗി ആദിത്യനാഥിന് ഉള്ളതെന്നും. കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥെന്നും ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും എം എം മണി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഇന്നലെ കാസര്‍കോട് നിന്നും ഫ്‌ലാഗ് ഓഫ് ചെയ്തത് യോഗി ആദിത്യനാഥാണ്. ഉദ്ഘാടന പ്രസംഗത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും യുഡിഎഫിനുമെതിരെ അതിരൂക്ഷ വിമര്‍നമാണ് യോഗി നടത്തിയത്. ദേശസുരക്ഷയ്ക്കായി കേരളം ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ ഒന്നും തന്നെ ചെയ്തില്ലെന്നും അവര്‍ കേരളത്തില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുകയാണെന്നും യോഗി ആരോപിച്ചിരുന്നു. ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കേരളത്തില്‍ സഹായം ലഭിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close