INDIANEWS

യോ​ഗ ചെയ്യുന്നതു കൊണ്ട് യോ​ഗിയാകില്ല; രാംദേവ് ഒരു യോഗ ഗുരുവാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എന്നാൽ ഒരിക്കലും രാംദേവ് ഒരു യോഗി അല്ലന്നും ബീഹാർ ബി.ജെ.പി നേതാവ് സഞ്ജയ് ജയ്‌സ്വാൾ

പട്‌ന: ബാബ രാംദേവിനെ വിമർശിച്ച് ബീഹാർ ബി.ജെ.പി നേതാവ് സഞ്ജയ് ജയ്‌സ്വാൾ രം​ഗത്ത്. യോ​ഗ ചെയ്യുന്നതു കൊണ്ട് യോ​ഗിയാകില്ലന്നാണ് സഞ്ജയ് ജയ്‌സ്വാൾൻറെ വാദം . രാംദേവ് ഒരു യോഗ ഗുരുവാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എന്നാൽ ഒരിക്കലും രാംദേവ് ഒരു യോഗി അല്ലെന്നും തന്റെ എല്ലാ ഇന്ദ്രിയങ്ങളും കഴിവുകളും കർശനമായി നിയന്ത്രിക്കുന്ന ഒരാളാണ് യോഗി എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പറഞ്ഞത്. ‘രാംദേവ് ഒരു യോഗ ഗുരുവാണ്.

അദ്ദേഹത്തിന്റെ യോഗയുടെ പാണ്ഡിത്യത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. പക്ഷേ അദ്ദേഹം തീർച്ചയായും ഒരു യോഗിയല്ല. തന്റെ എല്ലാ ഇന്ദ്രിയങ്ങളേയും കർശനമായി നിയന്ത്രിക്കുന്ന ഒരാളാണ് യോഗി,’ ജയ്സ്വാൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാംദേവ് യോഗയോട് ചെയ്തത് പരമ്പരാഗത പാനിയങ്ങളോട് കൊക്കോ കോള ചെയ്തതുപോലെയാണെന്നും ജയ് സ്വാൾ പറഞ്ഞു. ശീതളപാനീയങ്ങളോട് കൊക്കോ കോള ചെയ്തതുപോലെയാണ് യോ​ഗയോട് രാംദേവ് ചെയ്തതെന്നും ജയ് സ്വാള്‍ പറഞ്ഞു.

ഇന്ത്യക്കാർ കാലങ്ങളായി പരമ്പരാ​ഗത പാനീയങ്ങൾ ഉപയോ​ഗിക്കുന്നവരാണ്. എന്നാൽ കൊക്കൊകോളയുടെ വരവിന് ശേഷം എല്ലാ വീടുകളിലും പെപ്സിയുടെയും കൊക്കോകോളയുടെയും കുപ്പികളാണ് നിറഞ്ഞിരിക്കുന്നതെന്നും ജയ്സ്വാൾ അഭിപ്രായപ്പെട്ടു.അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന.

ബാബാ രാംദേവിന്റെ പ്രസ്താവനക്കെതിരെയ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി രാംദേവ് രംഗത്തെത്തി. നേരത്തെ കൊവിഡിനെതിരെ ബാബാ രാംദേവിന്റെ പതഞ്ജലി കൊറോണില്‍ എന്ന മരുന്ന് പുറത്തിറക്കിയതും വിവാദമായിരുന്നു.അതേസമയം രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോട്ടീസ് പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close