
കായംകുളം: സിപിഐഎം പ്രവര്‍ത്തകനായ സിയാദിനെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവിന് കോണ്‍ഗ്രസ് സഹായം നല്‍കുന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷന് ആവശ്യപ്പെട്ടു. മുഖ്യപ്രതിയെ സംഭവസ്ഥലത്ത് നിന്നും രക്ഷപെടുത്തി കൊണ്ടു പോയതും ഒളിവില്‍ താമസിപ്പിക്കുന്നതിന് സഹായിച്ചതും നഗരസഭാ കൗണ്‍സിലറും കോണ്‍ഗ്രസ് ഐ നേതാവുമായ കാവില്‍ നിസാമാണ്. രക്തം പുരണ്ട ഷര്‍ട്ട് കഴുകി വൃത്തിയാക്കാന്‍ ശ്രമിച്ചത് വഴി തെളിവ് നശിപ്പിക്കാനാണ് നിസാം ശ്രമിച്ചത്.
കായംകുളത്തെ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നതും ഈ നേതാവാണ്. കാവില്‍ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതോടു കൂടി കോണ്‍ഗ്രസിന് പങ്കില്ലെന്ന കള്ള പ്രചാരം പൊളിഞ്ഞിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് അടക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിയാല്‍ കൊലപാതകത്തിലും, വധശ്രമത്തിലും കോണ്‍ഗ്രസിനുള്ള ഗൂഢാലോചന വ്യക്തമാകും. ആക്രമ രാഷ്ട്രീയത്തിനെതിരെ വീമ്പ് പറയുകയും , കഞ്ചാവ് ഗുണ്ടാ മാഫിയാ സംഘത്തെ സഹായിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞിരിക്കുകയാണ്. തെളിവ് നശിപ്പിക്കുകയും മുഖ്യ പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവിനെ കൊലക്കേസിലും വധശ്രമക്കേസിലും പ്രതിയാക്കണം. കേസിലെ മുഖ്യപ്രതിയും കോണ്‍ഗ്രസ് സഹയാത്രികനുമായ ഗുണ്ടാ നേതാവിന്റെ കേന്ദ്രം ഹരിപ്പാടാണ് എന്നത് ശ്രദ്ധേയമാണ്. ഇതിനെക്കുറിച്ചും പോലീസ് അന്വേഷിക്കണമെന്നും സിപിഎം ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷന് ആവശ്യപ്പെട്ടു.