INDIANEWS

രക്തദാനത്തിന് പകരം ചിക്കന്‍, വിചിത്ര വാഗ്ദാനവുമായി ശിവസേനാ നേതാവ്

മുംബൈ:രക്തം കൊടുത്താല്‍ ചിക്കന്‍ കിട്ടുമോ? കിട്ടുമെന്നാണ് മുംബൈക്കാര്‍ പറയുന്നത്. നിങ്ങളുടെ രക്തം നല്‍കൂ, ഞങ്ങള്‍ ഒരു കിലോ പനീറോ ചിക്കനോ നിങ്ങള്‍ക്ക് നല്‍കാം – കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുംബൈയില്‍ പലയിടങ്ങളിലായി മറാത്തി ഭാഷയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ തര്‍ജ്ജിമയാണ്. ഭരണകക്ഷിയായ ശിവസേനാ നേതാവായ സമാധാന്‍ സാദ വര്‍വാങ്കറാണ് ഈ സംഭവത്തിനു പിന്നില്‍. , ലക്ഷ്യം രക്തദാനത്തിന് ജനങ്ങളെ ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ്.നഗരത്തിലെ രക്തബാങ്കുകളിലെല്ലാം എല്ലാ ഗ്രൂപ്പില്‍പ്പെട്ട രക്തവും കുറവാണ്. രക്തം ദാനം ചെയ്യാന്‍ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതുതന്നെ കാരണം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് രക്തദാനത്തിന് ആളുകള്‍ സന്നദ്ധരാവാത്ത അവസ്ഥയുണ്ടായത്. സാധാരണയായ ഒ പോസിറ്റീവ്, ബി പോസിറ്റീവ് എന്നീ രക്ത ഗ്രൂപ്പുകള്‍ ദിവസവും ആവശ്യമുണ്ട്. ക്യാന്‍സര്‍, താലിസീമിയ രോഗികള്‍ക്കോ അപകടത്തില്‍പ്പെടുന്നവര്‍ക്കോ ഇത് ഉടനടി ആവശ്യമായി വരും.’നഗരത്തില്‍ രക്തം അത്യാവശ്യമാണ്. ഇത് ആളുകളെ രക്തദാനത്തിന് എത്തിച്ചേക്കും’ എന്നാണ് സര്‍വാങ്കര്‍ പറയുന്നത്. അതേസമയം രകതബാങ്കുകള്‍ കാലിയായത് ശിവസനേയുടെ ഭരണത്തിന്റെ പോരായ്മയാണെന്ന് ബിജെപി ആരോപിച്ചു. ഡിസംബര്‍ 13നാണ് ക്യാമ്പു നടക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close