KERALANEWS

രക്തബന്ധ വളര്‍ത്തുപരിചരണ പദ്ധതിയിലൂടെ ആറ് പേര്‍ക്ക് സുരക്ഷിതകേന്ദ്രമൊരുക്കി നല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

മഞ്ചേരി: രക്തബന്ധ വളര്‍ത്തുപരിചരണ പദ്ധതിയിലൂടെ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളടക്കം ആറ് പേര്‍ക്ക് സുരക്ഷിതകേന്ദ്രമൊരുക്കി നല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. പൊന്നാനി സ്വദേശികളായ 11,10, എട്ട്, ആറ്, നാല് വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പദ്ധതിയിലൂടെ ബന്ധുക്കള്‍ക്ക് കൈമാറിയത്. അനാഥരായ കുട്ടികള്‍ക്ക് ബന്ധുക്കളിലൂടെ തന്നെ പുനരധിവാസം ഉറപ്പിക്കുന്നതാണ് പദ്ധതി. സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് അനാഥരായ കുട്ടികളെയാണ് കൈമാറിയത്. പിതാവിന്റെ സഹോദരന്‍ തന്നെയാണ് ഇവരെ ഏറ്റെടുത്തത്. വര്‍ഷത്തില്‍ ഒരു തവണ കുട്ടികളെ സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജരാക്കണം. കുട്ടികളെ സര്‍ക്കാറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ സമിതി ശിപാര്‍ശ ചെയ്തു. തുടര്‍പഠനത്തിന് സഹായം ലഭിക്കാനാണിത്. കുടുംബപരമായ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട എട്ട് വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെയാണ് വയനാട്ടിലുള്ള ബന്ധുവിന് കൈമാറിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close