INDIANEWSTop News

രക്തസാക്ഷിത്വ ദിനത്തില്‍ കര്‍ഷകരുടെ ഉപവാസം, പാര്‍ലമെന്റ് ഉപരോധം മാറ്റിവച്ചു

ദില്ലി: കര്‍ഷകസമരത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തിന് ഉപവാസം ഇരിക്കാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനം. അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കര്‍ഷക സമരത്തില്‍ നിന്നും രണ്ട് സംഘടനകള്‍ പിന്മാറി. റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമ സമരങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകസംഘടനകളുടെ പാര്‍ലമെന്റ് ഉപരോധം മാറ്റിവക്കാനും തീരുമാനമായി.

അതിനിടെ കര്‍ഷക പ്രതിഷേധത്തിനിടെ ദേശീയ പതാകയെ അപമാനിച്ചത് രാജ്യം പൊറുക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കേന്ദ്ര സര്‍ക്കാര്‍ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജാവദേക്കര്‍ പ്രതികരിച്ചു.സമരത്തിന്റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയും പിന്മാറിയത്.

റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്നത് തെമ്മാടിത്തമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു.എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ ഇരു സംഘടന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close