MoviesNEWSTop News

ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാൾ; ഇളയ ദളപതി വിജയ്ക്ക് ഇന്ന് 47-ാം ജന്മദിനം; ആശംസകളുമായി സിനിമാ ലോകവും ആരാധകരും

ദളപതി വിജയ്‌യുടെ പിറന്നാൾ ആഘോഷങ്ങൾക്ക് തിരിതെളിയിച്ച് ആരാധകർ. ജൂൺ 22 ന് 47–ാം ജന്മദിനം ആഘോഷിക്കുന്ന ദളപതിക്കായി തമിഴകത്തെമ്പാടും വ്യത്യസ്തമായ ആഘോഷങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.നെൽസൺ സംവിധാനം ചെയ്യുന്ന വിജയ്‌യുടെ അറുപത്തിയഞ്ചാമത്തെ ചിത്രമായ ‘ബീസ്റ്റ്​’ന്റെ ആദ്യ പോസ്റ്ററും പുറത്തുവിട്ടു. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാർജിച്ച ചിത്രമാണ് വിജയ് നായകനായെത്തുന്ന ‘ദളപതി 65‘. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് പിറന്നാൾ ആഘോഷം ട്വിറ്റർ സ്പേസ് പ്ലാറ്റ്ഫോമിലാകുമെന്നാണു വിവരം.

രജനികാന്തിന് ശേഷം ..

ഇന്നലെ രാത്രി 9 മണി മുതൽ നടക്കുന്ന ആഘോഷത്തിൽ ഒട്ടേറെ താരങ്ങളും അണിയറ പ്രവർത്തകരുമാണ് ഒത്തു ചേർന്നിരിക്കുന്നത്. തമിഴ് ടിവി താരവും നടിയുമായി ദിവ്യദർശിനിയാണു പരിപാടിയുടെ അവതാരക.ദളപതി വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ വാട്സാപ്പ് ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ഉപയാഗിക്കാൻ ആരാധകൻ തയാറാക്കിയ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. വിജയ് ഇതു വരെ അവതരിപ്പിച്ച ഹിറ്റ് കഥാപാത്രങ്ങളെ എല്ലാം ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്നതാണ് ഡിസ്പ്ലേ പിക്ച്ചർ. തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും വിജയ്ക്ക് അവകാശപ്പെടാവുന്നതാണ് .

1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി.തന്റെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്ത നാളെയ തീർപ്പ് (1992) എന്ന സിനിമയിലൂടെയാണ് വിജയ് തമിഴ് സിനിമയിലേക്ക് എത്തിയത്. സ്റ്റാർ പദവിയിലെത്താനും ദളപതി (ആരാധകർ സ്‌നേഹത്തെടെ വിളിക്കുന്നത്) ആകാനും വിജയ്‌ക്ക് വർഷങ്ങളോളം വേണ്ടിവന്നു.2019 ൽ രജനീകാന്തിനുശേഷം തമിഴ് ബോക്സോഫീസിലെ രാജാവാണ് വിജയ് എന്ന് നിസംശയം പറയാനായി. (റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് വിജയ്‌യുടെ സർക്കാർ സിനിമ 200 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ബാഹുബലി 2 വിന്റെ റെക്കോർഡിനെയാണ് മറികടന്നത്).

ജോസഫ് വിജയിൽ നിന്ന് ഇളയ ദളപതി വിജയിലേക്ക്

1974 ജൂൺ 22ന് ജനിച്ച ജോസഫ് വിജയ് ചന്ദ്രശേഖര്‍ തമിഴ് സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇളയദളപതി വിജയ് ആയി, പിന്നീട് ദളപതിയും. 1997, 2005 വര്‍ഷങ്ങളില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുമുണ്ട് വിജയ്. അടുത്തകാലത്തിറങ്ങിയ വിജയ് സിനിമകള്‍ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയുന്ന ചിത്രങ്ങളായിരുന്നു. അടുത്തതായി പുറത്തിറങ്ങുന്ന മാസ്റ്റർ എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കൊവിഡ് വ്യാപന സമയമായതിനാൽ ആഘോഷം വേണ്ടെന്നുള്ള വിജയ് ആഹ്വാനം ആരാധകർ ചെവിക്കൊണ്ടിരിക്കുകയാണ്.

തമിഴ് ചലച്ചിത്രനിര്‍മ്മാതാ‍വായ എസ്.എ. ചന്ദ്രശേഖറിന്‍റെയും ശോഭ ചന്ദ്രശേഖറിന്‍റേയും മകനായി ചെന്നൈൈയിൽ ജനിച്ച വിജയ് ലൊയൊള കോളേജില്‍ നിന്നാണ് പഠനം പൂർത്തിയാക്കിയത്.1999 ഓഗസ്റ്റ് 25 ന് സംഗീതയെ വിജയ് വിവാഹം ചെയ്യുകയുണ്ടായി. വിജയ്‍യുടെ ആരാധിക കൂടിയായിരുന്നു സംഗീത. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. ബാലതാരമായി തുടങ്ങി പിന്നീട് നായകനായി ഉയർന്നുവന്ന താരമാണ് വിജയ്. പൂവേ ഉനക്കാക എന്ന ചിത്രമാണ് വഴിത്തിരിവായത്. ശ്രദ്ധേയമായ ആക്ഷനും ഡാന്‍സ് രംഗങ്ങളും ഫാൻസ് പലപ്പോഴും ആഘോഷമാക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടുകളും.

വിജയ് തമിഴ്നാടിന്‍റെ ഭാവി മുഖ്യമന്ത്രിയെന്ന് വാഴ്ത്തിക്കൊണ്ടുമുള്ള പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, ജഗ്‍മോഹൻ റെഡ്ഡി എന്നിവരോടൊപ്പം വിജയ്‍യുടെ ചിത്രവും ചേർത്തുവെച്ച് പലരും പ്രചരിപ്പിക്കുന്നുമുണ്ട്.

ബീസ്റ്റ് മോഡ് ഓണ്‍!

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നെൽസനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്.വിജയിയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ വരവേൽപ്പാണ് നൽകുന്നത്.

സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ദളപതി 65 എന്നായിരുന്നു ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് അണിയറ വർത്തമാനം. ആക്ഷൻ ത്രില്ലറായായി ഒരുക്കുന്ന ചിത്രത്തിൽ ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗൽഭനായ ഒരാളുടെ വേഷമാകും വിജയ് കൈകാര്യം ചെയ്യുകയെന്നും സൂചനയുണ്ട്.

പോസ്റ്ററിൽ തോക്കുമായി നിൽക്കുന്ന വിജയിയുടെ ചിത്രമായതിനാൽ മാസ്സ് ആക്ഷൻ സിനിമയിക്കായി കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രിയ ഗായകൻ അനിരുദ്ധാണ്. സൂപ്പർ താരം പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. ദളപതി 65′ എങ്ങനെയുള്ള ചിത്രമായിരിക്കുമെന്നതിൽ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close