KERALANEWSTrending

‘രഞ്ജിനി മൊട്ടയടിച്ചോ?’;ആരാധകരെ അമ്പരപ്പിച്ച് പുത്തന്‍ ലുക്കില്‍ രഞ്ജിനി ഹരിദാസ്‌

രഞ്ജിനിക്ക് ഇതിപ്പോ എന്താ പറ്റിയത് എന്ന ചോദ്യമാവും താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട ആരാധകരുടെ മനസ്സില്‍.രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പുതിയ ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. മുടി മുഴുവന്‍ കളഞ്ഞ് മൊട്ടയടിച്ച രീതിയിലുള്ള ഒരു ചിത്രമാണ് രഞ്ജിനി പങ്കു വച്ചിരിക്കുന്നത്. ബോറടിച്ചപ്പോള്‍ ചെയ്തതാണ് എന്ന് അടിക്കുറിപ്പിലും വ്യക്കമാക്കുന്നുണ്ട്. എന്നാല്‍ ചിത്രം ഒര്‍ജിനല്‍ ആണോ, അതോ എഡിറ്റഡ് ആണോ എന്ന കാര്യം വ്യക്തമല്ല.ചിത്രത്തിനൊപ്പം കൊടുത്തിരിക്കുന്ന സ്‌നാപ് ചാറ്റ് എന്ന ഹാഷ് ടാഗ്ആണ് ഇത്തരത്തില്‍ ഒരു സംശയം ഉണ്ടാവാന്‍ കാരണം. മാത്രമല്ല, ചിത്രത്തില്‍ കാണുന്ന ഒരു സ്മൂത്ത്നെസ്/തിളക്കം ഒരു ഫില്‍ട്ടര്‍ ഉപയോഗിച്ച് ഉണ്ടാക്കിയതാണ് എന്നും തോന്നും. എന്തായാലും ചിത്രം ഒറ്റനോട്ടത്തില്‍ ‘രഞ്ജിനി മൊട്ടയടിച്ചോ?’ എന്ന പ്രതികരണമാണ് ഉണ്ടാക്കുക.

നിമിഷങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിനി ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഉള്‍പ്പെടെയുള്ള മറുപടിയുമായി എത്തിയത്.
ഞാന്‍ അല്‍പ്പം ബോറടിച്ചു എന്നാണ് രഞ്ജിനി ഈ ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്. കൃഷ്ണപ്രഭ, രാജ് കലേഷ്, രഞ്ജിനി ജോസ് തുടങ്ങിയവര്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

അധികം നീളത്തിന് വളര്‍ത്താറില്ലെങ്കിലും ഇടതൂര്‍ന്ന തലമുടിയാണ് രഞ്ജിനിയുടേത്. സംഗതി യഥാര്‍ത്ഥത്തില്‍ ഒപ്പിച്ചതാണോ അതോ ഫില്‍റ്റര്‍ ആണോ എന്ന കാര്യത്തില്‍ മാത്രമേ ഇനി വ്യക്തത വരുത്താനുള്ളൂ. എന്തായാലും ആരാധാകരെ രഞ്ജിനി ഞെട്ടിച്ചിരിക്കുകയാണ്

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് രഞ്ജിനി സത്യപ്രതിജ്ഞാ ചടങ്ങിലെ ആള്‍ക്കൂട്ടത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. അല്‍പ്പം നര്‍മ്മം കലര്‍ത്തിയാണ് രഞ്ജിനി അതവതരിപ്പിച്ചത്. ‘എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടില്‍ വന്നിരുന്നു. എന്തിനാണെന്നോ, അവന്റെ മകളുടെ കല്യാണം വിളിക്കാന്‍. കല്യാണക്കുറി വായിച്ച ഞാന്‍ ഞെട്ടിപ്പോയി. അതില്‍ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവന്‍ പറയുകയാ കല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന്’ എന്നായിരുന്നു രഞ്ജിനി കുറിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close