KERALANEWSTop News

രണ്ടാംഘട്ടത്തില്‍ 5 ജില്ലകളിലായി 76.28 ശതമാനം പോളിങ്

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തില്‍ 5 ജില്ലകളിലായി 76.28 ശതമാനം പോളിങ് വോട്ട് രേഖപ്പെടുത്തി. 79.39 ശതമാനം വോട്ട് രേഖപ്പെടുത്തിയ വയനാട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ്.

2015ലെ പോളിംഗ് ശതമാനത്തിലേക്ക് അഞ്ച് ജില്ലകളിലെ പോളിംങ് ശതമാനം ഉയര്‍ന്നില്ലെങ്കിലും രണ്ടാംഘട്ടവും മോശമായില്ല. കോവിഡ് ഭീതി മറികടന്ന് ഇന്നും ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ ധാരാളമായി എത്തി. ആദ്യ മണിക്കൂറുകളിലെ ക്യൂ പലയിടത്തും വോട്ടിംഗ് സമയം അവസാനിച്ച ശേഷവും തുടര്‍ന്നു.

ഒന്നാം ഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു പോളിംഗ് എങ്കില്‍ രണ്ടാം ഘട്ടത്തില്‍ അത് 76ന് മുകളിലേക്ക് പോയി. ഒടുവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം എറണാകുളം 77.05, കോട്ടയം 74, പാലക്കാട് 77.87, തൃശൂര്‍ 74.96, വയനാട് 79.39 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
ഉച്ചയോടെ 5 ജില്ലകളിലും പോളിംഗ് 50 ശതമാനം കവിഞ്ഞു. വൈകീട്ട് ആറുമണി കഴിഞ്ഞും ചില പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമേര്‍പ്പെടുത്തി. വോട്ടിംഗ് മെഷീനില്‍ ചിലയിടങ്ങളില്‍ തകരാര്‍ ഉണ്ടായതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെയാണ് രണ്ടാംഘട്ട പോളിംഗും പൂര്‍ത്തിയായത്. കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുന്നതിലും വീഴ്ച വന്നില്ല. മൂന്നാമത്തേയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 14ന് നടക്കും.അവസാനഘട്ടത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 14ന് വോട്ടെടുപ്പ് നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close