INDIANEWSTrending

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ പുരോഗമിക്കുന്നു

ദില്ലി: കൊവിഡ് വാക്‌സീന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നടക്കുന്ന രണ്ടാം ഘട്ട ഡ്രൈ റണ്‍ പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേയും, കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ തമിഴ്‌നാട്ടിലെത്തി ഡ്രൈ റണ്‍ വിലയിരുത്തി. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ തമിഴ്നാട് നല്ല പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും. എല്ലാ പരിശോധനകളും ആര്‍ടിപിസിആര്‍ വഴിയാണ് നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.കേരളത്തില്‍ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത്. കൊവിഡ് വാക്‌സിന് വിതരണത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് സ്ഥലങ്ങളില്‍ ഡ്രൈ റണ്‍ നടത്തും. ബീച്ച് ആശുപത്രി, തലക്കളത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം, പുതിയാപ്പ, പെരുമണ്ണ എന്നിവിടങ്ങളിലെ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് നടത്തുന്നത്. രാവിലെ 9 മുതല്‍ 11 വരെ അതതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഡ്രൈ റണ്‍. രജിസ്‌ട്രേഷന്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക 33,285 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പത്തനംതിട്ട ജില്ലയില്‍ ഡ്രൈ റണ് നടപടികള്‍ തുടങ്ങി.ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കളക്ടര്‍ നേരിട്ടെത്തി തയ്യാറെടുപ്പുകള്‍ പരിശോധിച്ചു അടൂര്‍ ജനറല്‍ ആശുപത്രി, ബിലീവേഴ്സ് ചര്‍ച് മെഡിക്കല്‍ കോളേജ് എന്നിവയാണ് ഡ്രൈ റണ് നടക്കുന്ന ജില്ലയിലെ മറ്റു രണ്ടു കേന്ദ്രങ്ങള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close