KERALANEWSTop News

രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്, കേരള കോണ്‍ഗ്രസുകളുടെ നിര്‍ണായക വിധിയെഴുത്ത്

കൊച്ചി:സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്.മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ് നാളെ വിധിയെഴുതുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് വയനാട് ജില്ലകളിലെ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടടുപ്പ്.കേരള കോണ്‍ഗ്രസുകളുടെ ബല പരീക്ഷണമാണ് രണ്ടാം ഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്.

കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മേല്‍ക്കൈ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എല്‍ഡിഎഫിന്റെ ഉന്നം . പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പ്പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക ഇതാണ് ബിജെപിയുടെ ലക്ഷ്യം. കോട്ടയത്ത് എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടം എന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസിലെ ജോസ് – ജോസഫ് പക്ഷങ്ങളുടെ കൊമ്പുകോര്‍ക്കലാണ് ശ്രദ്ധേയം. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിനെ ഈ തെരഞ്ഞെടുപ്പ് നിശ്ചയിക്കുമെന്നാണ് ഇരുവരുടേയും അവകാശ വാദം.

98,57, 208 വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്തേണ്ടത്. 12, 643 പോളിങ് ബൂത്തുകളില്‍ 473 എണ്ണം പ്രശ്‌നബാധിത ബൂത്തുകളുടെ വിഭാഗത്തിലുളളവയാണ്.ഇന്നലെ വൈകിട്ട് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും അവസാന ഒരു മണിക്കൂറില്‍ പോളിങ് ബൂത്തിലെത്തി വോട്ടുരേഖപ്പെടുത്താന്‍ ക്രമീകരണമൊരുക്കും.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സഭാ തര്‍ക്കം അടക്കം നിരവധി വിഷയങ്ങള്‍ വേറെയുമുണ്ട്. എറണാകുളത്ത് കിഴക്കമ്പലത്ത് 20: 20 കൊച്ചി നഗരസഭയില്‍ വീഫോര്‍ കൊച്ചി തുടങ്ങിയ കൂട്ടായ്മകള്‍ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close