KERALANEWSTop News

രണ്ടാം ഡോസിനും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം; അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ആധാര്‍,അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം; 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ വിതരണം

തിരുവനന്തപുരം : കോവിഡ് അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സിന് പതിനെട്ടു വയസ്സിന് മുകളിലുള്ളവര്‍ക്കും ഇന്നു മുതല്‍ നല്‍കി തുടങ്ങും.കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുമാത്രമാണ് കുത്തിവെപ്പ് നല്‍കുക. വാക്‌സിന്‍ അനുവദിക്കപ്പെട്ടവര്‍ക്ക് അതു സംബന്ധിച്ച സന്ദേശം മൊബൈല്‍ഫോണില്‍ ലഭിക്കും. 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹബാധിതര്‍, വൃക്ക, കരള്‍ രോഗികള്‍ തുടങ്ങി 20 തരം രോഗങ്ങളുള്ളവര്‍ക്കാണ് വാക്‌സിനേഷനില്‍ മുന്‍ഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാന്‍. ഇവര്‍ക്കായി പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്., ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌പോട്ട് രജിസ്ട്രേഷന്‍ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.ഈ വിഭാഗത്തില്‍ ഇതുവരെ 35,000 പേര്‍ വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1000 പേരുടെ അപേക്ഷ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ നിരസിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close